
ലീഡ്‌സ്: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറി വരള്‍ച്ച തുടരുന്നു. സെഞ്ചുറിയില്ലാതെ 50 ഇന്നിംഗ്സുകള്‍ കോലി പൂര്‍ത്തിയാക്കി. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലിയുടെ അവസാന സെഞ്ചുറി. ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടത്തിൽ ഇന്ത്യന്‍ നായകന്‍ അര്‍ധസെഞ്ചുറി നേടിയിട്ടില്ല. ലീഡ്‌സിലെ ആദ്യ ഇന്നിംഗ്‌സിലും മടക്കിയതോടെ ഏഴ് തവണയായി ആന്‍ഡേഴ്‌സണ് കോലിയുടെ വിക്കറ്റ്.
നായകന്‍ വിരാട് കോലി ഉള്‍പ്പടെയുള്ള മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ പതറിയപ്പോള്‍ ലീഡ്‌സ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 78 റൺസിന് പുറത്തായി. 19 റൺസെടുത്ത രോഹിത് ശര്‍മ്മയും 18 റൺസെടുത്ത അജിങ്ക്യ രഹാനെയും മാത്രമാണ് രണ്ടക്കം കണ്ടത്. കെ എൽ രാഹുല്‍ അടക്കം മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായി. നായകന്‍ കോലി ഏഴും പൂജാര ഒന്നും പന്ത് രണ്ടും റൺസെടുത്ത് മടങ്ങി. ജയിംസ് ആൻഡേഴ്‌സനും ക്രെയിഗ് ഒവെര്‍ട്ടനും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. രണ്ടാം ദിവസം ഇംഗ്ലണ്ട് വിക്കറ്റ് പോകാതെ 120 റൺസെന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കും. 52 റൺസോടെ റോറി ബേൺസും 60 റൺസുമായി ഹസീബ് ഹമീദും ആണ് ക്രീസില്‍. നിലവില്‍ 42 റൺസിന്‍റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്.
മോശം ഫോം മറികടക്കാന്‍ കോലി സച്ചിന്റെ ഉപദേശം തേടണമെന്ന് ഗവാസ്‌കര്‍
ടെസ്റ്റില്‍ കോലിയെ പുറത്താക്കിയത് ഏഴ് തവണ; എലൈറ്റ് പട്ടികയില്‍ ആന്‍ഡേഴ്‌സണും
തകര്‍ന്നടിഞ്ഞ് ഇന്ത്യ, തകര്‍ത്തടിച്ച് ഇംഗ്ലണ്ട്; ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!