ഒരു മുഴം മുമ്പെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്! ഐപിഎല്‍ ഒരുക്കങ്ങള്‍ തുടങ്ങി; ധോണി ചെന്നൈയില്‍!

Published : Mar 03, 2023, 04:43 PM IST
ഒരു മുഴം മുമ്പെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്! ഐപിഎല്‍ ഒരുക്കങ്ങള്‍ തുടങ്ങി; ധോണി ചെന്നൈയില്‍!

Synopsis

ക്യാംപ് തുടങ്ങുന്നതിന് മുമ്പെ ചെന്നൈയ്ക്ക് തിരിച്ചടിയേറ്റിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമീസണ്‍ കളിക്കില്ലെ വാര്‍ത്തകള്‍ വന്നിരുന്നു. പരിക്കാണ് ന്യൂസിലന്‍ഡ് താരത്തിന് വിനയായത്.

ചെന്നൈ: ഐ പി എല്‍ പതിനാറാം പതിപ്പിനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരുക്കം തുടങ്ങി. എം എ ചിദംബരം സ്റ്റേഡിയത്തിലാണ് പരിശീലന ക്യാംപ്. ക്യാപ്റ്റന്‍ എം എസ് ധോണി ഇന്നലെ ചെന്നൈയിലെത്തിയിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ ധോണിയെ സ്വീകരിക്കാന്‍ നിരവധി ആരാധകരെത്തി. ഈ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ നാല് തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടുണ്ട്. ഇത്തവണ താരലേലത്തില്‍ ബെന്‍ സ്റ്റോക്‌സ്, അജിന്‍ക്യ രഹാനെ, തുടങ്ങിയവരെ ചെന്നൈ സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈമാസം 31ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. അഹമ്മദാബാദിലാണ് മത്സരം.

ക്യാംപ് തുടങ്ങുന്നതിന് മുമ്പെ ചെന്നൈയ്ക്ക് തിരിച്ചടിയേറ്റിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമീസണ്‍ കളിക്കില്ലെ വാര്‍ത്തകള്‍ വന്നിരുന്നു. പരിക്കാണ് ന്യൂസിലന്‍ഡ് താരത്തിന് വിനയായത്. അതോടൊപ്പം മറ്റൊരു തിരിച്ചടി കൂടി ടീം നേരിട്ടു. എം എസ് ധോണിക്ക് ശേഷം ടീമിന്റെ ഭാവി നായകനാകും എന്ന് കരുതപ്പെടുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാകും. അയര്‍ലന്‍ഡിന് എതിരായ ഇംഗ്ലണ്ടിന്റെ ഏക ടെസ്റ്റിന് മുമ്പ് ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് സ്റ്റോക്സ് വ്യക്തമാക്കിയതോടെയാണിത്. 

മെയ് 20ന് അവസാനിക്കുന്ന ലീഗ് ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ എല്ലാ മത്സരങ്ങള്‍ക്കും ബെന്‍ സ്റ്റോക്സിന്റെ സാന്നിധ്യമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ മിനി താരലേലത്തില്‍ 16.25 കോടി രൂപ മുടക്കിയാണ് സ്റ്റോക്സിനെ സിഎസ്‌കെ സ്വന്തമാക്കിയത്. ഐപിഎല്‍ പ്ലേ ഓഫ് മത്സരക്രമം ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ബെന്‍ സ്റ്റോക്സ് മാത്രമല്ല, ചില ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും ഐപിഎല്‍ പ്ലേഓഫ് നഷ്ടമായേക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പൈനലിന് മുമ്പ് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ ഓസീസ് ടീമിന് പദ്ധതികളുണ്ട് എന്നതിനാലാണിത്. 

ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്‌ക്വാഡ്

എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്സ്, ഷെയ്ക് റഷീദ്, നിശാന്ത് സിന്ധു, കെയ്ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.

പൂജാര സിക്സടിച്ചത് രോഹിത് പറഞ്ഞിട്ടോ; പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ മാറ്റം; സഞ്ജു സാംസണ്‍ പുറത്ത് തന്നെ, വാഷിംഗ്ടണ്‍ ടീമില്‍
ടി20 ലോകകപ്പ്: എന്തുകൊണ്ട് അഭിഷേക് വിമർശനങ്ങള്‍ അർഹിക്കുന്നില്ല?