
ചെന്നൈ: ഐപിഎല്‍ 2023 ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ചെപ്പോക്കിലെ ഹോം ഗ്രൗണ്ടില്‍ കളിച്ച് 'തല' വിരമിക്കും എന്നാണ് കണക്കുകൂട്ടല്‍. ഐപിഎല്‍ സീസണിന് മുന്നോടിയായി നാളുകള്‍ മുന്നേ ധോണി പരിശീലനം ആരംഭിച്ചിരുന്നു. ഈ മാസം അവസാനം ഐപിഎല്‍ ആരംഭിക്കാനിരിക്കേ ചെന്നൈയില്‍ എം എസ് ധോണി എത്തിച്ചേർന്നു. വലിയ ആരാധകവൃന്ദം ധോണിയെ സ്വീകരിക്കാന്‍ ചെന്നൈ വിമാനത്താവളത്തിലെത്തി. ഇതിന് ശേഷം ഹോട്ടലിലേക്ക് പോയ ധോണിക്ക് ബൊക്കയും സമ്മാനങ്ങളും നല്‍കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ആരാധകരുടെ നീണ്ട നിരയുണ്ടായിരുന്നു.
2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണി പിന്നീട് ഐപിഎല്ലില്‍ മാത്രമാണ് കളിച്ചിരുന്നത്. കൊവിഡ് ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഹോം-എവേ ഫോർമാറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ ചെപ്പോക്കില്‍ തലയുടെ ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകർ. ധോണി ചെന്നൈയില്‍ എത്തുന്നതിന്‍റെ വീഡിയോ ചെന്നൈ സൂപ്പർ കിംഗ്സ് തന്നെ സാമൂഹ്മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ധോണിക്ക് പുറമെ അമ്പാട്ടി റായുഡു, അജിങ്ക്യ രഹാനെ, ശിവം ദുബെ എന്നിവരും ടീം ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സിഎസ്കെ പങ്കുവെച്ചു. ധോണിയും കൂട്ടരും ഉടന്‍ തന്നെ ചെപ്പോക്കില്‍ പരിശീലനത്തിന് ഇറങ്ങും എന്നാണ് റിപ്പോർട്ടുകള്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.
6, 6, അടുത്ത പന്തില്‍ വിക്കറ്റ്; ബട്‍ലറെ പുറത്താക്കി മെഹിദിയുടെ വണ്ടർ റിട്ടേണ്‍ ക്യാച്ച്