സിനിമയിലും ഇനി 'തല' ധോണിയുടെ വിളയാട്ടം, കൂടെ വിജയ്

Published : Jun 21, 2022, 07:40 PM IST
സിനിമയിലും ഇനി 'തല' ധോണിയുടെ വിളയാട്ടം, കൂടെ വിജയ്

Synopsis

ഐപിഎല്ലിനുശേഷം ധോണി പ്രൊഡക്ഷന്‍സിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരം ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. വിജയ് ചിത്രം നിര്‍മിക്കുന്നതിനൊപ്പം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ധോണി അഭിനയിക്കുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നാളെ തന്‍റെ ജന്‍മദിനത്തില്‍ ധോണി ചിത്രത്തില്‍ നായകനാകുന്നകാര്യം വിജയ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.  

ചെന്നൈ: തമിഴ് സിനിമാ പ്രേമികള്‍ക്ക് തല എന്ന് പറഞ്ഞാല്‍ അത് അജിത് ആണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ തല എന്നു പറയുന്നത് എം എസ് ധോണിയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനായ ധോണി കോളിവുഡിലേക്കും ചുവടുവെക്കുകയാണ്. അതും നടനും നിര്‍മാതാവുമായി ഇരട്ട റോളില്‍.

ധോണി നിര്‍മാതാവുന്ന ആദ്യ ചിത്രത്തില്‍ നായകനാകുന്നതാകട്ടെ കോളിവുഡിലെ ഇളയ ദളപതി വിജയ് ആണ്. താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനാവണമെന്ന് ധോണി തന്നെയാണ് വിജയ്‌യോട് ആവശ്യപ്പെട്ടതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.വിജയ്‌യുടെ 68-ാമത്തെ ചിത്രമായിരിക്കും ധോണി നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്.

കരിയർ മാറ്റിമറിച്ചത് ധോണിയുടെ ആ ഉപദേശം; തുറന്നുപറഞ്ഞ് ഹാർദിക് പാണ്ഡ്യ

ഐപിഎല്ലിനുശേഷം ധോണി പ്രൊഡക്ഷന്‍സിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരം ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. വിജയ് ചിത്രം നിര്‍മിക്കുന്നതിനൊപ്പം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ധോണി അഭിനയിക്കുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നാളെ തന്‍റെ ജന്‍മദിനത്തില്‍ ധോണി ചിത്രത്തില്‍ നായകനാകുന്നകാര്യം വിജയ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

അതിനിടെ വിജയ്‌യുടെ 66-ാമത് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്തു. വരിസു എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ രാജുവും ഷിരിഷും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിജയ്‌യുടെ കഴിഞ്ഞ ചിത്രം ബീസ്റ്റ് കളക്ഷനില്‍ മുന്നിലെത്തിയെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്രപ്രതികരണമാണ് നേടിയത്.

അടുത്ത ഐപിഎല്ലിലും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ള 41കാരനായ ധോണി ചെന്നൈയിലെ കാണികള്‍ക്ക് മുമ്പില്‍ കളിച്ചിട്ടെ വിരമിക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജുവിന് തിരിച്ചടി, മൂന്ന് തവണ പൂജ്യത്തിന് പുറത്തായിട്ടും അഭിഷേക് തന്നെ ടി20 റാങ്കിംഗില്‍ ഒന്നാമന്‍; ഇഷാന്‍ കിഷന് വന്‍ നേട്ടം
'ടുക്-ടുക് തിലകിനെ ടീമില്‍ നിന്നേ പുറത്താക്കൂ'; സഞ്ജു സാംസണിന് വേണ്ടി വാദിച്ച് സോഷ്യല്‍ മീഡിയ