ധോണിയെക്കുറിച്ച് വലിയ പ്രവചനവുമായി ആദ്യകാല പരിശീലകന്‍

Published : Mar 27, 2020, 08:13 PM IST
ധോണിയെക്കുറിച്ച് വലിയ പ്രവചനവുമായി ആദ്യകാല പരിശീലകന്‍

Synopsis

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലന ക്യാംപില്‍ പങ്കെടുത്തശേഷം റാഞ്ചിയില്‍ തിരിച്ചെത്തിയ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും ബാനര്‍ജി.

റാഞ്ചി: ഐപിഎല്‍ നീട്ടിവെച്ചത് എം എസ് ധോണിയുടെ രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കുമെന്ന ചര്‍ച്ചകള്‍ക്കിടെ ധോണിയെക്കുറിച്ച് വലിയ പ്രവചനവുമായി ആദ്യകാല പരിശീലകന്‍ കേശവ് രഞ്ജന്‍ ബാനര്‍ജി. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ നടക്കാതിരുന്നാല്‍ ധോണിയുടെ രാജ്യാന്തര കരിയറിന് വലിയ തിരിച്ചടിയാവുമെങ്കിലും തന്റെ ആറാം ഇന്ദ്രിയും പറയുന്നത് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എത്തുമെന്ന് തന്നെയാണെന്ന് ബാനര്‍ജി പറഞ്ഞു. ടി20 ലോകകപ്പ് ധോണിയുടെ അവസാന രാജ്യാന്തര ടൂര്‍ണമെന്റാകുമെന്നും ബാനര്‍ജി പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലന ക്യാംപില്‍ പങ്കെടുത്തശേഷം റാഞ്ചിയില്‍ തിരിച്ചെത്തിയ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും ബാനര്‍ജി പറഞ്ഞു. ധോണി ശാരീരികക്ഷമത നിലനിര്‍ത്താനുള്ള പരിശീലനം തുടരുന്നുണ്ട്. ഇനി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. ജൂണ്‍വരെ ഐസിസി ടൂര്‍ണമെന്റുകളൊന്നുമില്ലാത്തതിനാല്‍ കാത്തിരിക്കാമെന്നും ബാനര്‍ജി വ്യക്തമാക്കി.

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ധോണിയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുക എന്ന് ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 2019ലെ ഏകദിന ലോകകപ്പിനുശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗിസ്ന്റെ പരിശീലന ക്യാംപില്‍ പങ്കെടുത്തിരുന്നു. ധോണി ഇനി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്കറും വീരേന്ദര്‍ സെവാഗും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

PREV
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം