ധോണിയുടെ വിരമിക്കല്‍; ഔദ്യോഗിക പ്രതികരണമറിയിച്ച് എം എസ് കെ പ്രസാദ്

By Web TeamFirst Published Sep 12, 2019, 6:49 PM IST
Highlights

ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ ശക്തമായികൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ട്വീറ്റും വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് ചൂടുപിടിപ്പിച്ചു.

മുംബൈ: ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി വിരമിക്കുന്നുവെന്ന വാര്‍ത്തകള്‍ ശക്തമായികൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ട്വീറ്റും വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് ചൂടുപിടിപ്പിച്ചു. 'ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു' എന്ന തലക്കെട്ടിലായിരുന്നു കോലിയുടെ ട്വീറ്റ്. വിരമിക്കാനുള്ള തീരുമാനം ധോണി ക്യാപ്റ്റനെ അറിയിച്ചുവെന്നാണ് പലരും ഇതിനെ വ്യാഖാനിച്ചത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍ ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഔദ്യോഗികമായി സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണെന്നാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അഭിപ്രായപ്പെടുന്നത്.

ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ഒന്നുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസാദ് തുടര്‍ന്നു... ''ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകളൊന്നുമില്ല. കഴിഞ്ഞ ദിവസം പരന്ന വാര്‍ത്തകള്‍ എല്ലാംതന്നെ കള്ളമാണ്.'

അടുത്തിടെ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ നടന്ന ഇന്ത്യ എയുടെ ഏകദിനത്തില്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ പരീക്ഷിച്ചിരുന്നു. ഇതെല്ലാം ധോണിയുടെ വിരമിക്കല്‍ തീരുമാനം മുന്നില്‍കണ്ടാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

click me!