ഋഷഭ് പന്തിന്റെ പകരക്കാരനായല്ല സഞ്ജുവിനെ ടീമിലെടുത്തതെന്ന് എംഎസ്കെ പ്രസാദ്

By Web TeamFirst Published Oct 25, 2019, 2:29 PM IST
Highlights

ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിച്ചാലും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഞ്ജുവിന് അവസരമുണ്ടെന്നതിന്റെ സൂചനയായി പ്രസാദിന്റെ വാക്കുകള്‍.

മുംബൈ: ഋഷഭ് പന്തിന്റെ പകരക്കാരനായല്ല സഞ്ജു സാംസണെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ സഞ്ജുവിനെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് പരിഗണിക്കുന്നതെന്നും പ്രസാദ് വ്യക്തമാക്കി.

മൂന്നോ നാലോ വര്‍ഷമായി സ്ഥിരതയില്ലായ്മയായിരുന്നു സഞ്ജുവിന്റെ പ്രശ്നമെന്നും പ്രസാദ് പറഞ്ഞു. എന്നാല്‍ ഇന്ത്യ എക്കായും വിജയ് ഹസാരെ ട്രോഫിയിലും സഞ്ജു ഇത്തവണ മികച്ച പ്രകനമാണ് പുറത്തെടുത്തത്.അതുകൊണ്ടുതന്നെ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മാത്രമാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചത്-പ്രസാദ് പറഞ്ഞു.

ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിച്ചാലും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഞ്ജുവിന് അവസരമുണ്ടെന്നതിന്റെ സൂചനയായി പ്രസാദിന്റെ വാക്കുകള്‍.ഇന്നലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സഞ്ജുവിനെ വീണ്ടും തെരഞ്ഞെടുത്തുകൊണ്ടുള്ള വിളിയെത്തിയത്. ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ തയാറാണെന്ന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സഞ്ജു പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഈ വിളി പ്രതീക്ഷച്ചിരുന്നെന്നും മലയാളി താരം വ്യക്തമാക്കി. വിജയ് ഹസാരെ ട്രോഫിയില്‍ ഡബിള്‍ സെഞ്ചുറി അടിച്ച ഇന്നിംഗ്സിനുശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള അവസരം കാത്തിരിക്കുകയായിരുന്നു.

ലഭിക്കുന്ന അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുക. 2015ല്‍ ഇന്ത്യന്‍ ടീമിലെത്തിയതിനേക്കാള്‍ ഒരുപാട് മാറ്റം ജീവിതത്തിലും കരിയറിലും ഉണ്ടായിട്ടുണ്ട്. കുറെ വിജയങ്ങളും പരാജയങ്ങളും ഉണ്ടായി. മോശം സമയവും നല്ല സമയവും മാറി മാറി വന്നിട്ടുണ്ട്. മോശം സമയത്ത് കൂടെനിന്നവരുണ്ട്. നല്ലസമയത്ത് എന്റെ ശക്തിയെയും ദൗര്‍ബല്യത്തെയുക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ കുറച്ചുകൂടി പക്വതയുള്ള വ്യക്തിയും കളിക്കാരാനുമായാണ് താന്‍ സ്വയം വിലയിരുത്തുന്നതെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!