ആദ്യ പന്തില്‍ അഭിഷേകിനെ കൈവിട്ട് മുംബൈ; പവര്‍ പ്ലേയിൽ പവറില്ലാതെ ഹൈദരാബാദ്

Published : Apr 17, 2025, 08:06 PM IST
ആദ്യ പന്തില്‍ അഭിഷേകിനെ കൈവിട്ട് മുംബൈ; പവര്‍ പ്ലേയിൽ പവറില്ലാതെ ഹൈദരാബാദ്

Synopsis

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ കൂറ്റനടിക്ക് ശ്രമിച്ച അഭിഷേക് ശര്‍മയെ സ്ലിപ്പില്‍ വില്‍ ജാക്സ് കൈവിട്ടതിന് മുംബൈ കനത്ത വില നല്‍കേണ്ടിവന്നു.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഹൈദരാബാദ് വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സെടുത്തിട്ടുണ്ട്. 24 പന്തില്‍ 35 റണ്‍സുമായി അഭിഷേക് ശര്‍മയും 12 പന്തില്‍ 8റണ്‍സുമായി ട്രാവിസ് ഹെഡും ക്രീസില്‍.

കൈവിട്ട് മുംബൈ

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ കൂറ്റനടിക്ക് ശ്രമിച്ച അഭിഷേക് ശര്‍മയെ സ്ലിപ്പില്‍ വില്‍ ജാക്സ് കൈവിട്ടതിന് മുംബൈ കനത്ത വില നല്‍കേണ്ടിവന്നു. ട്രാവിസ് ഹെഡിനെ പുറത്താക്കാന്‍ കിട്ടിയ അര്‍ധാവസരവും മുംബൈക്ക് കൈയിലൊതുക്കാനായില്ല. ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത ഹൈദരാബാദ് ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ഗിയര്‍ മാറ്റി. എന്നാല്‍ മൂന്നാം ഓവറില്‍ ഒരു ബൗണ്ടറി അടക്കം ഏഴ് റൺസ് മാത്രം വഴങ്ങിയ ദീപക് ചാഹര്‍ ഹൈദാരാബാദിനെ പൂട്ടി. ജസ്പ്രീത് ബുമ്രയെ കരുതലോടെ നേരിട്ട ഹെഡും അഭിഷേകും നാലാം ഓവറില്‍ ഏഴ് റണ്‍സ് മാത്രമെ നേടിയുള്ളു. എന്നാല്‍ ദീപക് ചാഹര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 14 റണ്‍സടിച്ച അഭിഷേക് ശര്‍മ കെട്ടുപൊട്ടിച്ചു. ബുമ്രയെറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് റണ്‍സ് കൂടി മാത്രമെ ഹൈദരാബാദിന് നേടാനായുള്ളു.

അഭിഷേക് ശര്‍മക്കും ഹര്‍ഷിത് റാണക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും ബിസിസിഐ വാര്‍ഷിക കരാറിന് സാധ്യത

നേരത്തെ ഹൈദരാബാദിനെതിരെ ടോസ് നേിടയ മുംബൈ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു.ഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. രോഹിത് ശര്‍മ ഇന്നും ഇംപാക്ട് പ്ലേയറായാണ് കളിക്കുന്നത്.

മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാൻ്റ്‌നർ, ദീപക് ചാഹർ, ട്രെന്‍റ് ബോൾട്ട്, ജസ്പ്രീത് ബുംറ, കർൺ ശർമ്മ.

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, അനികേത് വർമ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, സീഷൻ അൻസാരി, മുഹമ്മദ് ഷാമി, ഇഷാൻ മലിംഗ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം