സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഹിമാചല്‍ പ്രദേശിനെതിരായ ഫൈനലില്‍ മുംബൈക്ക് ടോസ്

Published : Nov 05, 2022, 04:44 PM IST
സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഹിമാചല്‍ പ്രദേശിനെതിരായ ഫൈനലില്‍ മുംബൈക്ക് ടോസ്

Synopsis

കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഹിമാചല്‍ വരുന്നത്.

കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഹിമാചല്‍ പ്രദേശ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഹിമാചല്‍ വരുന്നത്. ഇരു ടീമുകളും ടൂര്‍ണമെന്റ് ചരിത്രത്തിലാദ്യമായിട്ടാണ് ഫൈനലിനെത്തുന്നത്. 

മുംബൈ: പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, യഷസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഷംസ് മുലാനി, തനുഷ് കൊട്യന്‍, അമന്‍ ഹഖിം ഖാന്‍, തുഷാര്‍ ദേഷ്പാണ്ഡെ, മോഹിത് അവസ്ഥി. 

ഹിമാചല്‍ പ്രദേശ്: പ്രശാന്ത് ചോപ്ര, അങ്കുഷ് ബെയ്ന്‍സ്, സുമീത് വര്‍മ, അകാശ് വസിഷ്ട്, നിഖില്‍ ഗംഗ്ത, ഏകാന്ത് സെന്‍, ഋഷി ധവാന്‍ (ക്യാപ്റ്റന്‍), സിദ്ധാര്‍ത്ഥ് ശര്‍മ, മായങ്ക് ദഗര്‍, കന്‍വര്‍ അഭിനയ് സിംഗ്, വൈഭവ് അറോറ.

തിരിച്ചെത്തുമോ റിഷഭ് പന്തും ചാഹലും, സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

പഞ്ചാബിനെ 13 റണ്‍സിന് തോല്‍പ്പിച്ചാണ് ഹിമാചല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹിമാചല്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനാണ് സാധിച്ചത്. ശുഭ്മാന്‍ ഗില്‍ 45 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയിട്ടും പഞ്ചാബിന് ജയിക്കാനായിരുന്നില്ല.

മുംബൈ സെമിയില്‍ അഞ്ച് വിക്കറ്റിന് വിദര്‍ഭയെ തോല്‍പ്പിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ വിദര്‍ഭ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 16.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 73 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല