എന്‍റെ നാലാം നമ്പര്‍ 'സേഫ്' അല്ല; കാര്‍ത്തിക്കിന്‍റെ പ്രകടനത്തെക്കുറിച്ച് സൂര്യകുമാര്‍

By Gopala krishnanFirst Published Oct 5, 2022, 10:24 PM IST
Highlights

ഫിനിഷര്‍ റോളില്‍ തിളങ്ങിയ കാര്‍ത്തിക്കിന് നാാലം നമ്പറില്‍ ശോഭിക്കാനാവുമോ എന്ന ആശങ്കകളെ അടിച്ചു പറത്തി കാര്‍ത്തിക് 21 പന്തില്‍ 46 റണ്‍സടിച്ചു. നാലു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു ഡികെയുടെ ഇന്നിംഗ്സ്.

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ 49 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയെങ്കിലും നാലാം നമ്പറില്‍ ബാറ്റിംഗിനെത്തി തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത ദിനേശ് കാര്‍ത്തിക്കിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ശ്രേയസ് അയ്യരുടെ വിക്കറ്റ് നഷ്ടമായപ്പോള്‍ സൂര്യകുമാര്‍ യാദവിനെ പ്രതീക്ഷിച്ചിരുന്ന ആരാധകരെ അമ്പരപ്പിച്ചാണ് പതിനഞ്ചാം ഓവറിനുശേഷം ബാറ്റിംഗിനിറക്കാറുള്ള ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ ബാറ്റിംഗിന് അയച്ചത്.

ഫിനിഷര്‍ റോളില്‍ തിളങ്ങിയ കാര്‍ത്തിക്കിന് നാാലം നമ്പറില്‍ ശോഭിക്കാനാവുമോ എന്ന ആശങ്കകളെ അടിച്ചു പറത്തി കാര്‍ത്തിക് 21 പന്തില്‍ 46 റണ്‍സടിച്ചു. നാലു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു ഡികെയുടെ ഇന്നിംഗ്സ്. കേശവ് മഹാരാജിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ പുറത്തായെങ്കിലും കാര്‍ത്തിക്കിന്‍റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് ഗതിവേഗം നല്‍കിയത്. നാലാം സ്ഥാനത്തിന് പകരം അഞ്ചാം നമ്പറിലിറങ്ങിയ സൂര്യകുമാറിന് തിളങ്ങാനുമായില്ല.

'ലോകകപ്പിന് മുമ്പ് സൂര്യയുടെ ഫോമാണ് വലിയ ആശങ്ക', ചിരിപടര്‍ത്തി രോഹിത്-വീഡിയോ

മത്സരശേഷം കാര്‍ത്തിക്ക് നാലാം നമ്പറിലിറങ്ങിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്‍റെ നാലാം നമ്പര്‍ ഇനി ഇത്ര സുരക്ഷിതമല്ലെന്നായിരുന്നു തമാശയോടെ സൂര്യകുമാറിന്‍റെ മറുപടി. ലോകകപ്പിന് മുമ്പ് ക്രീസില്‍ കുറച്ച് നേരം ബാറ്റിംഗിന് അവസരം ലഭിക്കാനാണ് കാര്‍ത്തിക്കിനെ നേരത്തെ ഇറക്കിയെതെന്നും സൂര്യ പറഞ്ഞു. എന്നാല്‍ അദ്ദേഹം ബാറ്റ് ചെയ്ത രീതി കണ്ടാല്‍ എന്‍റെ നാലാം നമ്പര്‍ പ്രശ്നത്തിലാകുമെന്നാണ് തോന്നുന്നത്. ഞാനതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല.

ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് മൈക്കല്‍ ബെവന്‍

ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ 50 സിക്സുകള്‍ പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അതൊന്നും അധികം ശ്രദ്ധിക്കാറില്ലെന്നായിരുന്നു സൂര്യകുമാറിന്‍റെ മറുപടി. സുഹൃത്തുക്കള്‍ ഇത്തരം കണക്കുകള്‍ അയച്ചു തരാറുണ്ട്. പക്ഷെ അതില്‍ വലിയ കാര്യമൊന്നുമില്ല. കാരണം, ടി20 ക്രിക്കറ്റ് അത് ആവശ്യപ്പെടുന്നുണ്ട്. എന്‍റെ കളി ആസ്വദിച്ച് കളിക്കാനാണ് ശ്രമിക്കുന്നത്-സൂര്യകുമാര്‍ പറഞ്ഞു.

click me!