Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് മൈക്കല്‍ ബെവന്‍

ഹോം ഗ്രൗണ്ടുകളില്‍ കളിക്കുന്നു എന്നത് ഓസ്ട്രേലിയക്ക് ചെറിയൊരു ആനുകൂല്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമൊപ്പം ഓസ്ട്രേലിയക്കും കിരീട സാധ്യതയുണ്ടെന്ന് ബെവന്‍ പറഞ്ഞു.

Michael Bevan picks 3 teams as favourites to win T20 World Cup 2022
Author
First Published Oct 5, 2022, 9:02 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് ഓസീസ് ഇതിഹാസം മൈക്കല്‍ ബെവന്‍. ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെന്ന് മൈക്കല്‍ ബെവന്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

നിലവിലെ ഫോമിന്‍റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് കിരീടം നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകള്‍. പക്ഷെ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയക്ക് അസാമാന്യ മികവുള്ള ചില കളിക്കാരുണ്ട്. അവര്‍ ക്ലിക്കായാല്‍ ഓസീസും തുടര്‍ച്ചയായ രണ്ടാം കിരീടം നേടാന്‍ സാധ്യതയുള്ളവരാണ്.

അവസാന കളിയില്‍ അടിതെറ്റി സൂര്യ, ഒന്നാം റാങ്കുകാരനായി ലോകപ്പിനിറങ്ങുക റിസ്‌വാന്‍ തന്നെ

ഹോം ഗ്രൗണ്ടുകളില്‍ കളിക്കുന്നു എന്നത് ഓസ്ട്രേലിയക്ക് ചെറിയൊരു ആനുകൂല്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമൊപ്പം ഓസ്ട്രേലിയക്കും കിരീട സാധ്യതയുണ്ടെന്ന് ബെവന്‍ പറഞ്ഞു. എന്നാല്‍ ഈ മൂന്ന് ടീമുകള്‍ക്ക് മാത്രമല്ല ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ശ്രീലങ്കയും കിരീട സാധ്യതയുള്ളവരുടെ കൂട്ടത്തിലാണെന്ന് മുന്‍ ശ്രീലങ്കന്‍ താരം റസല്‍ അര്‍നോള്‍ഡ് പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ശ്രീലങ്കന്‍ ടീം പുറത്തെടുക്കുന്ന മികവ് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ടെന്നും ഏത് എതിരാളികളെയും വിറപ്പിക്കാനുള്ള താരങ്ങള്‍ ലങ്കക്കുണ്ടന്നും അര്‍നോള്‍ഡ് വ്യക്തമാക്കി.

കൈവിട്ടു കളിച്ച് വിന്‍ഡീസ്; ആവേശപ്പോരില്‍ ഓസീസിന് ജയം

ഈ മാസം 16ന് തുടങ്ങന്ന ലോകകപ്പില്‍ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനായി നാളെയാണ് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകുക. ആദ്യ മത്സരത്തിന് മുമ്പ് ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ ഇന്ത്യ സന്നാഹ മത്സരങ്ങളില്‍ കളിക്കുന്നുണ്ട്. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരകള്‍ ജയിച്ചാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. ഇംഗ്ലണ്ട് ആകട്ടെ പാക്കിസ്ഥാനെതിരായ ഏഴ് മത്സര പരമ്പര 4-3ന് ജയിച്ചാണ് ലോകകപ്പിനെത്തുന്നത്.

Follow Us:
Download App:
  • android
  • ios