മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങള്‍, ഒടുവില്‍ മൗനം വെടിഞ്ഞ് ഷുയൈബ് മാലിക്, കുടുംബം തകർക്കരുതെന്ന് അഭ്യർത്ഥന

Published : Mar 01, 2026, 10:32 AM IST
Shoaib Malik

Synopsis

2023ൽ തുടക്കത്തിൽ തന്നെ സാനിയയുമായി പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപെടുത്തിയിരുന്നതായും, മകന്‍റെ കാര്യങ്ങൾ സംയുക്തമായി നോക്കിനടത്താനാണ് തീരുമാനിച്ചതെന്നും മാലിക് വ്യക്തമാക്കി.

കറാച്ചി: മൂന്നാം വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഒടുവിൽ മൗനം വെടി‌ഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകന്‍ ഷൊയൈബ് മാലിക്. തന്‍റെ മൂന്നാം വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മാലിക് വ്യക്തമാക്കി. രണ്ടാം ഭാര്യ സന ജാവേദിനെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങളെയും മാലിക് ശക്തമായി അപലപിച്ചു. കുറച്ച് ലൈക്കുകൾക്കും വ്യൂസിനും വേണ്ടി വ്യാജവാർത്തകൾ ചമയ്ക്കുന്നവർ കുടുംബങ്ങളെ തകർക്കുകയാണെന്ന് മാലിക് ആരോപിച്ചു.

'കെട്ടിച്ചമച്ച ഇത്തരം കഥകളോട് ഇപ്പോൾ പ്രതികരിക്കേണ്ട സമയം ആയിരിക്കുകയാണ്. എന്‍റെ മകൻ ഇപ്പോൾ ഇതൊക്കെ വായിക്കാൻ പ്രായമുള്ള കുട്ടിയാണ്. പണത്തിനും കാഴ്ചക്കാരെ കിട്ടാനും വേണ്ടി പ്രചരിപ്പിക്കുന്ന ഇത്തരം നുണക്കഥകൾ എന്‍റെ പ്രിയപ്പെട്ടവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്'. - ഷോയബ് മാലിക് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും താരം പ്രസ്താവനയിൽ സൂചിപ്പിച്ചു. 2023ൽ തുടക്കത്തിൽ തന്നെ സാനിയയുമായി പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപെടുത്തിയിരുന്നതായും, മകന്‍റെ കാര്യങ്ങൾ സംയുക്തമായി നോക്കിനടത്താനാണ് തീരുമാനിച്ചതെന്നും മാലിക് വ്യക്തമാക്കി. അതിനുശേഷമാണ് സന ജാവേദിനെ വിവാഹം കഴിച്ചതെന്നും മാലിക് കൂട്ടിച്ചേർത്തു.

 

തന്‍റെ സ്വകാര്യതയെ മാനിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മാലിക് മുന്നറിയിപ്പ് നൽകി. എല്ലാവർക്കും ഉള്ളതുപോലെ എനിക്കും ഒരു കുടുംബമുണ്ട്. ഉത്തരവാദിത്തത്തോടെ പെരുമാറാൻ പഠിക്കണം. എന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള തമാശകളും ഊഹാപോഹങ്ങളും ഇവിടെ അവസാനിപ്പിക്കുമെന്ന് കരുതുന്നു- മാലിക് പ്രസ്താവനയില്‍ വ്യക്തമാക്കി. സാനിയയുമായുള്ള വിവാഹ മോചനത്തിനുശേഷമാണ് ഷുയൈബ് മാലിക് പാക് നടിയായ സന ജാവേദിനെ വിവാഹം കഴിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊൽക്കത്തയിൽ ഇന്ത്യയെ മഴ ചതിക്കുമോ?, കാലാവസ്ഥാ പ്രവചനം പുറത്ത്, വിന്‍ഡീസിനെതിരായ 'ക്വാര്‍ട്ടർ' പോരിന് മുമ്പ് ആശ്വാസവാർത്ത
'തൊട്ടടുത്ത് സ്ഫോടനം, ജീവൻ രക്ഷിക്കാൻ ഓടി കോച്ച്'; യുദ്ധഭീതിയിൽ വിറച്ച് ദുബായ് വിമാനത്താവളം; നടുക്കുന്ന വെളിപ്പെടുത്തലുമായി പി വി സിന്ധു