വെടിക്കെട്ട് ബാറ്റിംഗുമായി ഖവാജ നാഫിയും അബ്ബാസ് അഫ്രീദിയും; ഹോങ്‌കോംഗ് സിക്സസിൽ ഇന്ത്യയെ തകര്‍ത്ത് പാകിസ്ഥാൻ

Published : Oct 30, 2026, 01:50 PM IST
Hongkong Sixes India vs Pakistan

Synopsis

ഹോങ്‌കോംഗ് സിക്സസിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 89 റൺസ് വിജയലക്ഷ്യം പാകിസ്ഥാൻ 3.5 ഓവറിൽ മറികടന്നു.

ഹോങ്‌കോംഗ്: ഹോങ്‌കോംഗ് സിക്സസില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് തകര്‍പ്പൻ ജയം. ആറ് ഓവര്‍ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തപ്പോള്‍ 12 പന്തില്‍ 41 റണ്‍സെടുത്ത ഖവാജ നാഫിയുടെയും 8 പന്തില്‍ 35 റണ്‍സെടുത്ത അബ്ബാസ് അഫ്രീദിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുക്കില്‍ 3.5 ഓവറില്‍ പാകിസ്ഥാന്‍ വിജയലക്ഷ്യം അടിച്ചെടുത്തു.

7 റണ്‍സുമായി അബ്ദുള്‍ സമദും ആറ് റണ്‍സുമായി ഇര്‍ഫാന്‍ ഖാനും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഒരോവര്‍ എറിഞ്ഞ ക്യാപ്റ്റൻ ക്രുനാല്‍ പാണ്ഡ്യ 31 റണ്‍സ് വഴങ്ങിയപ്പോള്‍ ടി നടരാജന്‍ ഒരോവറില്‍ 28 റണ്‍സ് വഴങ്ങി. ശശാങ്ക് സിംഗ് 14 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ രാഹുല്‍ തെവാത്തിയ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ11 പന്തിൽ 40 റണ്‍സടിച്ച ശശാങ്ക് സിംഗിന്‍റെ ബാറ്റിംഗ് കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നിതീഷ് റാണ 14 പന്തില്‍ 19 റണ്‍സടിച്ചപ്പോള്‍ ഓപ്പണ്‍ ചെയ്ത രാഹുല്‍ ത്രിപാഠി 5 പന്തില്‍ 9 റണ്‍സെടുത്ത് പുറത്തായി. രാഹുല്‍ തെവാത്തിയയും ക്യാപ്റ്റൻ ക്രുനാല്‍ പാണ്ഡ്യയും ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ടി നിടരാജന്‍ 6 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.നാളെ യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജേക്കബ് ഡഫിക്ക് നാല് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 87 റണ്‍സിന്റെ തോല്‍വി
രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു; ഹാർദിക് പാണ്ഡ്യ പുറത്തേക്ക്