സഞ്ജു സാംസണെക്കുറിച്ച് ചോദിച്ചപ്പോള്‍ 'നീ പോ മോനെ ദിനേശാ..' എന്ന് സച്ചിന്‍; മാസ് മറുപടിയുമായി മോഹൻലാല്‍

Published : Nov 04, 2026, 08:10 PM IST
Sachin-Sanju-Maohanlal

Synopsis

മലയാളി താരം സഞ്ജു സാംസണ് നൽകിയ ഉപദേശം എന്തായിരുന്നു എന്ന ആരാധകന്‍റെ ചോദ്യത്തിനാണ് സച്ചിൻ മലയാളി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ മറുപടി നൽകിയത്.

കൊച്ചി: റെഡ്ഡിറ്റിൽ ആരാധകരുമായുള്ള ചോദ്യോത്തര വേളയ്ക്കിടെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കുറിച്ച ഒരു വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മലയാളി താരം സഞ്ജു സാംസണെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് 'നരസിംഹം' സിനിമയിലെ മോഹൻലാലിന്‍റെ ഐക്കോണിക് ഡയലോഗായ ‘നീ പോ മോനെ ദിനേശാ’ എന്നായിരുന്നു സച്ചിന്‍റെ മറുപടി.

ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണ് നൽകിയ ഉപദേശം എന്തായിരുന്നു എന്ന ആരാധകന്‍റെ ചോദ്യത്തിനാണ് സച്ചിൻ മലയാളി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ മറുപടി നൽകിയത്. സച്ചിന്‍റെ പ്രതികരണത്തിന്റെ സ്‌ക്രീൻഷോട്ട് സഞ്ജു സാംസൺ തന്നെ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഈ വാക്കിന്‍റെ അർത്ഥം വിശദീകരിക്കാൻ ഏറ്റവും യോഗ്യൻ മലയാളത്തിന്‍റെ സ്വന്തം ലാലേട്ടനാണെന്ന് കുറിച്ചുകൊണ്ട് മോഹൻലാലിനെ സഞ്ജു പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു. സഞ്ജുവിന്‍റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ സാക്ഷാൽ മോഹൻലാലും രംഗത്തെത്തി. സച്ചിനെയും സഞ്ജുവിനെയും ടാഗ് ചെയ്തുകൊണ്ട് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: 'മോനെ സഞ്ജു… സിക്സറടിച്ചശേഷം ബൗളർമാരോട് സച്ചിൻ പറഞ്ഞിരുന്നത് 'നീ പോ മോനെ ദിനേശാ'..നീ പോയി അടുത്ത പന്തെറിയ് എന്നായിരുന്നു. ഇപ്പോൾ നീയും അതുപോലെയാണ്. അത് തുടരൂ, അടുത്ത ബൗളര്‍ നിന്നെ കാത്തിരിക്കുന്നു എന്നായിരുന്നു മോഹൻലാലിന്‍റെ മറുപടി. ഇന്ത്യൻ ക്രിക്കറ്റിലെയും മലയാള സിനിമയിലെയും ഇതിഹാസങ്ങൾ തമ്മിലുള്ള ഈ രസകരമായ ഈ സംഭാഷണം സോഷ്യൽ മീഡിയയും ഏറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലാദ്യം, സച്ചിനെയും പോണ്ടിംഗിനെയും പിന്നിലാക്കി ലോകറെക്കോര്‍ഡിട്ട് വിരാട് കോലി
ഓക്ക്‌ലൻഡില്‍ ചരിത്രം കുറിച്ച് അൻഷുൽ കാംബോജ്; 21 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പം