മിതാലി രാജ് പിന്നിലായി, സ്മൃതി മന്ദാനയ്ക്ക് റെക്കോര്‍ഡ്; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

Published : Nov 03, 2025, 12:27 PM IST
Smriti Mandhana

Synopsis

വനിതാ ഏകദിന ലോകകപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാന സ്വന്തമാക്കി. 2017-ല്‍ മിതാലി രാജ് സ്ഥാപിച്ച 409 റണ്‍സിന്‍റെ റെക്കോര്‍ഡാണ് 434 റണ്‍സുമായി സ്മൃതി മറികടന്നത്. 

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി മന്ദാന സ്വന്തമാക്കിയത്. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെയാണ് സ്മൃതി മറികടന്നത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 58 പന്തില്‍ നിന്ന് 45 റണ്‍സാണ് സ്മൃതി നേടിയത്. ഇതോടെ ഈ ലോകകപ്പില്‍ ഒന്‍പത് ഇന്നിംഗ്‌സില്‍ സ്മൃതിയുടെ പേരിനൊപ്പം 434 റണ്‍സായി. 2017 ലോകകപ്പില്‍ മിതാലി രാജ് നേടിയ 409 റണ്‍സിന്റെ റെക്കോര്‍ഡാണ് സ്മൃതി മറികടന്നത്.

റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രണ്ടാം സ്ഥാനത്താണ്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ മന്ദാനയുടെ ഉയര്‍ന്ന സ്‌കോര്‍ 109 റണ്‍സാണ്. 54.25 ശരാശരിയും 99.08 സ്‌ട്രൈക്ക് റേറ്റും മന്ദാനയ്ക്കുണ്ട്. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാണ് ഒന്നാമത്. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. സെമി ഫൈനലിലും ഫൈനലിലുമാണ് ലോറ സെഞ്ചുറികള്‍ നേടിയത്.

ഇംഗ്ലണ്ടിനെതിരെ നേടിയ 169 റണ്‍സാണ് ലോറയുടെ ടോപ് സ്‌കോര്‍. 71.37 ശരാശരിയും 98.78 സട്രൈക്ക് റേറ്റും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ക്കുണ്ട്. ഏഴ് സിക്‌സും 73 ഫോറും ലോറ നേടി. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്‌നര്‍ മൂന്നാം സ്ഥാനത്ത്. അഞ്ച് ഇന്നിംഗ്‌സില്‍ നിന്ന് മാത്രം 328 റണ്‍സ് ഗാര്‍ഡ്‌നര്‍ അടിച്ചെടുത്തു. 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 82.00 ശരാശരിയും 130.15 സ്‌ട്രൈക്ക് റേറ്റും. രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഗാര്‍ഡ്‌നര്‍ നേടി. പ്രതിക റാവലാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

പരിക്കിനെ തുടര്‍ന്ന് സെമി ഫൈനലിലും ഫൈനലിലും പ്രതികയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ആറ് ഇന്നിംഗ്‌സില്‍ നിന്ന് 308 റണ്‍സാണ് പ്രതിക നേടിയത്. ഓരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും പ്രതികയുടെ അക്കൗണ്ടിലുണ്ട്. 51.33 ശരാശരിയും 77.77 സ്‌ട്രൈക്ക് റേറ്റിലുമാണ് പ്രതിക ഇത്രയും റണ്‍സ് അടിച്ചെടുത്തുത്. ഓസ്‌ട്രേലിയയുടെ ഫോബ് ലിച്ച് ഫീല്‍ഡ് അഞ്ചാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ 304 റണ്‍സ്. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരം നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്