വില്യംസണും ബോള്‍ട്ടിനും വിശ്രമം; വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള കിവീസ് ടീമിനെ പ്രഖ്യാപിച്ചു

Published : Nov 18, 2020, 02:56 PM IST
വില്യംസണും ബോള്‍ട്ടിനും വിശ്രമം; വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള കിവീസ് ടീമിനെ പ്രഖ്യാപിച്ചു

Synopsis

പുതുമുഖതാരം ഡെവോണ്‍ കോണ്‍വേയാണ് ടി20 ടീമിലെ പുതുമുഖതാരം. ബിഗ് ബാഷ് മത്സരങ്ങളില്‍ കളിക്കുന്നതിനാല്‍ കോളിന്‍ മണ്‍റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വെല്ലിംങ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് - ടി20 പരമ്പരകള്‍ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണവിധേയമായ ശേഷം ന്യൂസിലന്‍ഡില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര പരമ്പരയാണിത്. മാര്‍ച്ചിലാണ് ന്യൂസിലന്‍ഡ് അവസാനമായി ക്രിക്കറ്റ് കളിച്ചത്. വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ടില്‍ പരമ്പര കളിച്ചിരുന്നു. 

പുതുമുഖതാരം ഡെവോണ്‍ കോണ്‍വേയാണ് ടി20 ടീമിലെ പുതുമുഖതാരം. ബിഗ് ബാഷ് മത്സരങ്ങളില്‍ കളിക്കുന്നതിനാല്‍ കോളിന്‍ മണ്‍റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കെയ്ന്‍ വില്യംസണ്‍. ടിം സൗത്തി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. വില്യംസണിന്റെ അഭാവത്തില്‍ ടിം സൗത്തിയാണ് ടീമിനെ നയിക്കുക. 

നേരത്തെ ഇന്ത്യക്കെതിരെ ഏകദിന- ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കെയ്ല്‍ ജാമിസണിനെ ടി20 ടീമിലും ഉള്‍പ്പെടുത്തി. എന്നാല്‍ റോസ് ടെയ്‌ലര്‍, സൗത്തി എന്നിവര്‍ക്കൊപ്പം ആദ്യ ടി20 മത്സരങ്ങള്‍ മാത്രമേ ജാമിസണ്‍ കളിക്കൂ. പിന്നീട് ടെസ്റ്റ് മത്സരങ്ങളുടെ തയ്യാറെടുപ്പില്‍ സജീവമാവും. 

ന്യൂസിലന്‍ഡ് ടി20 ടീം: ടിം സൗത്തി (ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ഡെവോണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ല്‍ ജാമിസണ്‍, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്പ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടീം സീഫെര്‍ട്ട്, റോസ് ടെയ്‌ലര്‍.

ടെസ്റ്റ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, ട്രന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഹോം, കെയ്ല്‍ ജാമിസണ്‍, ടോം ലാഥം, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീഗ് വാഗ്നര്‍, ബിജെ വാട്‌ലിങ്, വില്‍ യങ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു പോയാലും രാജസ്ഥാൻ റോയല്‍സില്‍ മലയാളി ഇഫക്ട് തുടരും, വിഘ്നേഷ് പുത്തൂര്‍ രാജസ്ഥാനില്‍
30 ലക്ഷം അടിസ്ഥാനവിലയുള്ള രണ്ട് യുവതാരങ്ങള്‍ക്കായി ചെന്നൈ വാരിയെറിഞ്ഞത് 28.4 കോടി, ഞെട്ടിച്ച് അക്വിബ് നബിയും