ആറ് പന്തില്‍ ആറ് സിക്സുമായി ന്യൂസിലന്‍ഡ് താരത്തിന്റെ വെടിക്കെട്ട്

Published : Jan 05, 2020, 10:40 PM IST
ആറ് പന്തില്‍ ആറ് സിക്സുമായി ന്യൂസിലന്‍ഡ് താരത്തിന്റെ വെടിക്കെട്ട്

Synopsis

കാന്റന്‍ ബറി കിംഗ്സും നോര്‍ത്തേണ്‍ നൈറ്റ്സും തമ്മിലുള്ള മത്സരത്തില്‍ കിംഗ്സിനുവേണ്ടിയായിരുന്നു കാര്‍ട്ടറുടെ വെടിക്കെട്ട്. നൈറ്റിന്റെ ഇടംകൈയന്‍ സ്പിന്നറായ ആന്റോണ്‍ ഡിവിച്ചാണ് കാര്‍ട്ടറുടെ ബാറ്റിന്റെ ചൂടറിഞ്ഞത്.  

ക്രൈസ്റ്റ്ചര്‍ച്ച്: ആറ് പന്തില്‍ ആറ് സിക്സറുമായി ന്യൂസിലന്‍ഡ് താരത്തിന്റെ വെടിക്കെട്ട്. ന്യൂസിലന്‍ഡിലെ സൂപ്പര്‍ സ്മാഷ് ടി20 ലീഗില്‍ ലിയോ കാര്‍ട്ടറാണ് ആറ് പന്തില്‍ ആറ് സിക്സറുമായി ഇന്ത്യയുടെ യുവരാജ് സിംഗിന്റെ നേട്ടം ആവര്‍ത്തിച്ചത്.

കാന്റന്‍ ബറി കിംഗ്സും നോര്‍ത്തേണ്‍ നൈറ്റ്സും തമ്മിലുള്ള മത്സരത്തില്‍ കിംഗ്സിനുവേണ്ടിയായിരുന്നു കാര്‍ട്ടറുടെ വെടിക്കെട്ട്. നൈറ്റിന്റെ ഇടംകൈയന്‍ സ്പിന്നറായ ആന്റോണ്‍ ഡിവിച്ചാണ് കാര്‍ട്ടറുടെ ബാറ്റിന്റെ ചൂടറിഞ്ഞത്.

മത്സരത്തിലെ പതിനാറാം ഓവറിലായിരുന്നു കാര്‍ട്ടറിന്റെ വെടിക്കെട്ട്. 29 പന്തില്‍ 70 റണ്‍സടിച്ച കാര്‍ട്ടറുടെ ഇന്നിംഗ്സിന്റെ മികവില്‍  220 റണ്‍സ് വിജയലക്ഷ്യം കിംഗ്സ് അനായാസം അടിച്ചെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍
വിജയ് ഹസാരെ ട്രോഫി: ഡല്‍ഹി-ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി, കോലിയുടെ കളി കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ