'ഇങ്ങനെ അടിച്ചാൽ ന്യൂസിലൻഡ് ഐസിസിക്ക് പരാതി നൽകാനിടയുണ്ട്'; കിവീസ് ബൗളർമാരെ ട്രോളി ശ്രീകാന്ത്

Published : Oct 28, 2026, 12:55 PM IST
Kris Srikkanth

Synopsis

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിംഗിന് പിന്നാലെ കിവീസ് ബൗളർമാരെ ട്രോളി മുൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്.

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരുടെ ബാറ്റിംഗ് വെടിക്കെട്ടിന് പിന്നാലെ ന്യൂസിലൻഡ് ബൗളർമാരെ ട്രോളി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 13.2 ഓവറിൽ 6 വിക്കറ്റിന് ലക്ഷ്യം മറികടന്നിരുന്നു. അഭിഷേക് ശർമ്മ (38 പന്തിൽ 113) 35 പന്തിൽ സെഞ്ചുറി തികച്ചപ്പോൾ, വൈഭവ് സൂര്യവംശി (19 പന്തിൽ 45) മികച്ച പിന്തുണ നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 43 പന്തിൽ 133 റൺസാണ് അടിച്ചുകൂട്ടിയത്. പവർപ്ലേയിൽ ഇന്ത്യ നേടിയ 118 റൺസ് ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന സ്കോറാണ്.

ഇന്ത്യയുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിന് പിന്നാലെ തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ശ്രീകാന്ത് കിവീസ് ബൗളര്‍മാരെ ട്രോളിയത്. ന്യൂസിലൻഡ് ടീം ഐസിസിക്ക് പരാതി നൽകാൻ പോവുകയാണെന്ന് ഞാൻ കേട്ടു, തങ്ങളുടെ സ്വന്തം നാട്ടിൽ ഇന്ത്യൻ ബാറ്റർമാർ ഇങ്ങനെ തല്ലിച്ചതച്ചാൽ അടുത്ത മത്സരത്തിൽ കളിക്കില്ലെന്നാണ് അവരുടെ നിലപാട് (ചിരിക്കുന്നു). ഏതൊരു ബൗളിംഗ് നിരയെയും തകർത്തെറിയാൻ ശേഷിയുള്ള ബാറ്റിംഗ് കരുത്താണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ ഫോമിലായാൽ എതിരാളികൾക്ക് ഒന്നും ചെയ്യാനില്ല. 'ബ്ലാക്ക് ക്യാപ്സിനെ' കാണുമ്പോൾ ഇന്ത്യ കൂടുതൽ അക്രമാസക്തരാകുമെന്നും ശ്രീകാന്ത് കളിയാക്കി പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കിൽ സ്കോർ 300 റൺസിന് മുകളിൽ പോകുമായിരുന്നുവെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയും 20 ഓവർ മുഴുവൻ കളിക്കുകയും ചെയ്തിരുന്നെങ്കിൽ സ്കോർ 300 കടക്കുമായിരുന്നു. ലോകത്ത് മറ്റൊരു ടീമിനും ഇതുപോലൊരു അഗ്രസീവ് ബാറ്റിംഗ് നിരയില്ല. ഈ പരമ്പര ഇന്ത്യ 4-1ന് ജയിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ ഇന്ത്യയുടെ ബാറ്റിംഗ് ഫോം വെച്ച് നോക്കുമ്പോൾ ന്യൂസിലൻഡിന് ഒരു മത്സരം പോലും ജയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ജയത്തോടെ 5 മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 3-0ത്തിന് അജയ്യമായ ലീഡ് നേടി. നാലാം മത്സരം വെള്ളിയാഴ്ച ഓക്‌ലൻഡിൽ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഞങ്ങളുടെ ബാറ്റിംഗ് വെടിക്കെട്ടിന് കാരണം സഞ്ജുവിന്‍റെ ആ തീരുമാനം'; ഇന്ത്യയുടെ തകർപ്പൻ ജയത്തിൽ അഭിഷേക് ശർമ്മ
'വൈഭവിനായി ഓപ്പണര്‍ സ്ഥാനം ഒഴിഞ്ഞുകൊടുത്ത സഞ്ജു ചെയ്തത് വലിയ ത്യാഗം', തുറന്നുപറഞ്ഞ് വസീം ജാഫർ