ഹാമില്‍ട്ടണ്‍ ഏകദിനം: ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഇന്ത്യക്ക് തിരിച്ചടി

By Web TeamFirst Published Feb 5, 2020, 8:41 AM IST
Highlights

ഹാമില്‍ട്ടണില്‍ പുതു ഓപ്പണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. പതുക്കെ ഗിയര്‍ മാറ്റിയ ഇരുവരും എട്ടാം ഓവറില്‍ 50 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു.

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്‌ടം. ഏകദിന അരങ്ങേറ്റം കുറിച്ച ഓപ്പണര്‍മാരായ പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് പുറത്തായത്. 15 ഓവര്‍ പിന്നിടുമ്പോള്‍ 80/2 എന്ന സ്‌കോറിലാണ് ടീം ഇന്ത്യ. നായകന്‍ വിരാട് കോലിയും(16) ശ്രേയസ് അയ്യരുമാണ്(6) ക്രീസില്‍. 

ഹാമില്‍ട്ടണില്‍ പുതു ഓപ്പണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. പതുക്കെ ഗിയര്‍ മാറ്റിയ ഇരുവരും എട്ടാം ഓവറില്‍ 50 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. എന്നാല്‍ ഇതേ ഓവറിലെ അവസാന പന്തില്‍ ഷായെ ഗ്രാന്‍‌ഹോം വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്‍റെ കൈകളിലെത്തിച്ചു. 21 പന്തില്‍ 20 റണ്‍സാണ് കരിയറിലെ ആദ്യ ഏകദിനത്തില്‍ ഷായുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ മായങ്ക് അഗര്‍വാളിനെ സൗത്തിയുടെ പന്തില്‍ ടോം ബ്ലെന്‍‌ഡല്‍ പിടികൂടി. മായങ്ക് 31 പന്തില്‍ 32 റണ്‍സെടുത്തു. 

ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം നമ്പറിലെത്തുന്ന കെ എൽ രാഹുലായിരിക്കും വിക്കറ്റ് കീപ്പർ. പരുക്കേറ്റ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇല്ലാതെയിറങ്ങുന്ന ന്യൂസിലൻഡിനെ നയിക്കുന്നത് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ടോം ലാഥമാണ്. ട്വന്‍റി 20 പരമ്പരയിലെ അഞ്ചു കളിയും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

click me!