പാക് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോഴും ആറ് കോടിയോളം രൂപ തരാനുണ്ടെന്ന് യൂനിസ് ഖാന്‍

By Web TeamFirst Published Feb 4, 2020, 11:27 PM IST
Highlights

 പാക് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പോയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് ഞാന്‍. പാക് ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രമെ അങ്ങനെ സംഭവിക്കാറുള്ളു. പാക് ക്രിക്കറ്റിനായി 17-18 വര്‍ഷത്തോളം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍.

കറാച്ചി: പാക് ക്രിക്കറ്റ് ബോര്‍ഡ് തനിക്കിപ്പോഴും ആറ് കോടിയോളം രൂപ തരാനുണ്ടെന്ന് മുന്‍ നായകന്‍ യൂനിസ് ഖാന്‍. എന്നാല്‍ താന്‍ ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പാക് ക്രിക്കറ്റിന്റെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കാന്‍ ബോര്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇനിയും തയാറാണെന്നും യൂനിസ് പറഞ്ഞു.

പണം എനിക്കൊരു പ്രശനമേയല്ല. കാരണം, എല്ലാം അള്ളായുടെ കൃപയാണ്. നിങ്ങള്‍ അര്‍ഹിക്കുന്നത് മാത്രമെ നിങ്ങള്‍ക്ക് കിട്ടു. അതുകൊണ്ടുതന്നെ പണത്തിന് പിന്നാലെ ഒരിക്കലും പോയിട്ടില്ല. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എപ്പോഴും തയാറാണ്. പാക് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പോയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് ഞാന്‍. പാക് ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രമെ അങ്ങനെ സംഭവിക്കാറുള്ളു. പാക് ക്രിക്കറ്റിനായി 17-18 വര്‍ഷത്തോളം പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍.

പക്ഷെ പാക് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞങ്ങളെപ്പോലുള്ളവര്‍ ഒരിക്കലും പരിഗണിക്കപ്പെടാറില്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരുപക്ഷെ, ബോര്‍ഡ് മാറാത്തതുകൊണ്ടോ അല്ലെങ്കില്‍ യൂനിസ് ഖാന്‍ മാറാത്തത് കൊണ്ടോ ആയിരിക്കും. പാക് ക്രിക്കറ്റിലെ ആരെങ്കിലും യൂനിസ് ഖാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറല്ലെന്ന് പറയുമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല.

പക്ഷെ എന്തുകൊണ്ടോ ഞങ്ങളാരും ബോര്‍ഡിന്റെ പരിഗണനയിലേ വരാറില്ല. പാക് കോച്ചും ചീഫ് സെലക്ടറുമായി മിസ്ബാ ഉള്‍ ഹഖ് എത്തിയതില്‍ സന്തോഷമുണ്ടെന്നും യൂനിസ് ഖാന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ പാക്കിസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് യൂനിസ്.

click me!