ടെസ്റ്റ് കരിയറിലാദ്യം; രഹാനെയെ തേടി വെല്ലിംഗ്‌ടണില്‍ നാണക്കേട്

By Web TeamFirst Published Feb 22, 2020, 12:48 PM IST
Highlights

ഇതിനിടെ ഒരു നാണക്കേടില്‍ രഹാനെ ഇടംപിടിച്ചു. ശനിയാഴ്‌ച ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 59-ാം ഓവറിലായിരുന്നു സംഭവം. 

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ നാണംകെട്ടിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് നിര. വെറും 165 റണ്‍സിലാണ് ഒന്നാം ഇന്നിംഗ്‌സില്‍ കോലിപ്പട പുറത്തായത്. ആറാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ഋഷഭ് പന്തും 103 ബോള്‍ ചെറുത്തുനിന്നത് മാറ്റിനിര്‍ത്തിയാല്‍ കാര്യമായ പ്രതിരോധമൊന്നുമുണ്ടായില്ല. 138 പന്തില്‍ 46 റണ്‍സെടുത്ത രഹാനെയായിരുന്നു ടോപ് സ്‌കോറര്‍.

Read more: വെല്ലിംഗ്‌ടണ്‍ ടെസ്റ്റ് ആവേശത്തിലേക്ക്; വില്യംസണ് സെഞ്ചുറിയില്ല; ഇശാന്തിന് മൂന്ന് വിക്കറ്റ്

എന്നാല്‍ ഇതിനിടെ ഒരു നാണക്കേടില്‍ രഹാനെ ഇടംപിടിച്ചു. ശനിയാഴ്‌ച ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 59-ാം ഓവറിലായിരുന്നു സംഭവം. സിംഗിള്‍ എടുക്കാനുള്ള രഹാനെയുടെ ശ്രമത്തിനിടെ പന്ത് റണ്‍ഔട്ടായി. ടെസ്റ്റ് കരിയറില്‍ ആദ്യമായാണ് രഹാനെ ഒരു റണ്‍ഔട്ടില്‍ ഭാഗമാകുന്നത്. പന്ത് പുറത്തായ ശേഷം 33 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി നാല് വിക്കറ്റുകളും ടീം ഇന്ത്യക്ക് നഷ്‌ടമായി. ഇതോടെ ഇന്ത്യ 165 റണ്‍സില്‍ പുറത്താവുകയായിരുന്നു. 19 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. 

Read more: എല്ലാം ഒരു മിന്നല്‍ പോലെ; കണ്ണുതള്ളി അശ്വിന്‍; കാണാം സൗത്തിയുടെ ക്ലാസ് സ്വിങര്‍

വിരാട് കോലിക്ക് കീഴില്‍ ഇന്ത്യയുടെ കുറഞ്ഞ രണ്ടാമത്തെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണിത്. ലോര്‍ഡ്‌സില്‍ 2018ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 107 റണ്‍സില്‍ പുറത്തായിരുന്നു. കൊല്‍ക്കത്തയില്‍ 2017ല്‍ ശ്രീലങ്കയോട് 172 റണ്‍സില്‍ വീണതാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. കോലിക്ക് കീഴില്‍ അഞ്ച് തവണ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 200ല്‍ താഴെ സ്‌കോറില്‍ പുറത്തായി. ഇതില്‍ രണ്ട് മത്സരങ്ങള്‍(ബെംഗളൂരു- 2017), (ജൊഹന്നസ്‌ബര്‍ഗ്- 2018) മാത്രമാണ് ടീം ഇന്ത്യ വിജയിച്ചത്.  

click me!