
ബെംഗലൂരു: ലോകകപ്പ് സെമിഫൈനലില്‍ എത്തുന്ന അവസാന ടീമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴ കളിയില്‍ വില്ലനായേക്കുമെന്ന് കാലവസ്ഥാ പ്രവചനമുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റ് ചെയ്യാനാവുമെന്നതിനാലാണ് ടോസ് നേടിയ കീവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്.
സെമിയില്‍ അവസാന സ്ഥാനക്കാരാവാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയിക്കേണ്ടത് ന്യൂസിലന്‍ഡിന് അനിവാര്യമാണ്. ആദ്യ നാലു കളികളും ജയിച്ചു തുടങ്ങിയ കിവീസ് പിന്നീട് നാലു കളികളില്‍ തുടര്‍ച്ചയായി തോറ്റു. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ 400 റണ്‍സടിച്ചിട്ടും മഴക്കളിയില്‍ തോറ്റതോടെയാണ് ന്യൂസിലന്‍ഡിന്‍റെ സെമി മോഹങ്ങള്‍ വെള്ളത്തിലായത്.
ഇന്ന് ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ളതിനാല്‍ ന്യൂസിലന്‍ഡിന് ഏതാണ്ട് സെമി ഉറപ്പിക്കാം. അവസാന മത്സരങ്ങളില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചാലും കിവീസിന്‍റെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ വലിയ മാര്‍ജിനിലുള്ള ജയം വേണ്ടിവരും. ഇന്നത്തെ മത്സരം മഴമൂലം തടസപ്പെട്ടാല്‍ പാകിസ്ഥാനും അഫ്ഗാനും പ്രതീക്ഷയുണ്ട്.
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാത്തും നിസങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ്. സദീര സമരവിക്രമ, ചരിത് അസലങ്ക, ഏയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ചാമിക കരുണരത്‌നെ, മഹേഷ് തീക്ഷണ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ(സി), ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടോം ലാഥം, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!