വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് മൂന്ന് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം; പരമ്പരയില്‍ ഒപ്പത്തിനൊപ്പം

Published : Nov 06, 2025, 07:26 PM IST
New Zealand

Synopsis

ത്രില്ലര്‍ മത്സരത്തിലെ അവസാന ഓവറില്‍ 16 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാത്യൂ ഫോര്‍ഡെ - റോവന്‍മാന്‍ പവല്‍ സഖ്യമായിരുന്നു ക്രീസില്‍.

ഓക്‌ലന്‍ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് മൂന്ന് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഓക്‌ലന്‍ഡ്, ഈഡന്‍ പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. 28 പന്തില്‍ 78 റണ്‍സ് അടിച്ചെടുത്ത മാര്‍ക് ചാപ്മാനാണ് ടോപ് സ്‌കോറര്‍. വിന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനാണ് സാധിച്ചത്. റോവ്മാന്‍ പവല്‍ 45 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ത്രില്ലര്‍ മത്സരത്തിലെ അവസാന ഓവറില്‍ 16 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാത്യൂ ഫോര്‍ഡെ - റോവന്‍മാന്‍ പവല്‍ സഖ്യമായിരുന്നു ക്രീസില്‍. കെയ്ല്‍ ജെയ്മിസണിന്റെ ആദ്യ മൂന്ന് പന്തില്‍ തന്നെ വിന്‍ഡീസ് തന്നെ ഇരുവരും രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സ് നേടി. ഇതില്‍ ഒരു പന്ത് നോബോളായിരുന്നു. എന്നാല്‍ നാലാം പന്തില്‍ പവലിനെ ജെയ്മിസണ്‍ പുറത്താക്കി. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. അഞ്ചാം പന്തില്‍ അകെയ്ല്‍ ഹൊസെയ്ന്‍ സിംഗിളെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ്. എന്നാല്‍ ഒരു റണ്‍സെടുക്കാനാണ് ഫോര്‍ഡെയ്ക്ക് സാധിച്ചത്.

വിന്‍ഡീസ് നിരയില്‍ പവലിന് പുറമെ റൊമാരിയോ ഷെപ്പേര്‍ഡ് (34), ഫോര്‍ഡെ (13 പന്തില്‍ പുറത്താവാതെ 29), അലിക് അതനാസെ (33), ഷായ് ഹോപ്പ് (24) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ജോസണ്‍ ഹോള്‍ഡറാണ് (16) രണ്ടക്കം കണ്ട മറ്റൊരു താരം. ബ്രന്‍ഡന്‍ കിംഗ് (0), അക്കീം അഗസ്‌റ്റെ (7), റോസ്റ്റണ്‍ ചേസ് (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അകെയ്ല്‍ (1) ഫോര്‍ഡെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ജേക്കബ് ഡഫി, ജെയ്മിസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരതെ ചാപ്മാന്റെ പ്രകടനം തന്നെയായിരുന്നു ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ സവിശേഷത. 28 പന്തുകള്‍ മാത്രം നേരിട്ട ചാപ്മാന്‍ ഏഴ് സികും ആറ് ഫോറും നേടി. ടിം റോബിന്‍സണ്‍ (39), ഡാരില്‍ മിച്ചല്‍ (14 പന്തില്‍ പുറത്താവാതെ 28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഡെവോണ്‍ കോണ്‍വെ (16), റചിന്‍ രവീന്ദ്ര (11), മൈക്കല്‍ ബ്രേസ്‌വെല്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. മിച്ചല്‍ സാന്റ്‌നര്‍ (18) പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'വീഴ്ചകളില്‍ നിന്ന് അവനൊന്നും പഠിക്കുന്നില്ല, എന്തിനാണ് വീണ്ടും അവസരം നൽകുന്നത്', അഭിഷേക് ശർമക്കെതിരെ തുറന്നടിച്ച് ഗവാസ്കര്‍
'സഞ്ജുവിന്‍റെ ഒരടി കൂടി ബാക്കിയുണ്ട്, ഫൈനലിൽ അവനത് നേടും'; ഫൈനലിന് മുമ്പ് വമ്പന്‍ പ്രവചനവുമായി അശ്വിൻ