അവസാന ഓവറില്‍ ഏഴ് റണ്‍സെടുക്കാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞില്ല! ത്രിരാഷ്ട്ര ടി20 പരമ്പര ന്യൂസിലന്‍ഡിന്

Published : Jul 26, 2025, 09:32 PM ISTUpdated : Jul 26, 2025, 09:34 PM IST
Matt Henry

Synopsis

ത്രില്ലര്‍ ഫൈനലില്‍ ദക്ഷിണാണാഫ്രിക്കയെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് കിരീടം നേടിയത്.

ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിന് കിരീടം. ത്രില്ലര്‍ ഫൈനലില്‍ ദക്ഷിണാണാഫ്രിക്കയെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. 47 റണ്‍സ് വീതം നേടിയ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനാണ് സാധിച്ചത്. 51 റണ്‍സ് നേടിയ ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസാണ് ടോപ് സ്‌കോറര്‍. മാറ്റ് ഹെന്റി ന്യൂസിലന്‍ഡിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. പരമ്പരയില്‍ ഒരു ഒരു മത്സരം പോലും ന്യൂസിലന്‍ഡ് പരാജയപ്പെട്ടിട്ടില്ല. സിംബാബ്‌വെ ആയിരുന്നു മൂന്നാത്തെ.

അവസാന ഓവറില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹെന്റി എറിഞ്ഞ ഓവറിന്റെ ആദ്യ പന്തില്‍ ഡിവാള്‍ഡ് ബ്രേവിസിന് റണ്ണൊന്നും എടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്തില്‍ ബ്രേവിസ് (16 പന്തില്‍ 31) പുറത്താവുകയും ചെയ്തു. മൈക്കല്‍ ബ്രേസ്‌വെല്ലിന് ക്യാച്ച്. മൂന്നാം പന്തില്‍ കോര്‍ബിന്‍ ബോഷ് രണ്ട് റണ്‍ ഓടിയെടുത്തു. യഥാര്‍ത്ഥത്തില്‍ ക്യാച്ച് ആയിരുന്നെങ്കിലു ബ്രേസ്‌വെല്ലിന് കയ്യിലൊതുക്കാനായില്ല. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സ് മാത്രം.

നാലാം പന്തില്‍ ബോഷ് ഒരു റണ്‍ ഓടിയെടുത്തു. അഞ്ചാം പന്തില്‍ ജോര്‍ജ് ലിന്‍ഡെ (10) പുറത്ത്. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്. എന്നാല്‍ ഹെന്റിയുടെ പന്തില്‍ ഒരു റണ്ണെടുക്കാന്‍ പോലും സെനുരാന്‍ മുത്തുസാമിക്ക് (0) സാധിച്ചില്ല.

റീസ ഹെന്‍ഡ്രിക്‌സ് (37), റാസി വാന്‍ ഡര്‍ ഡസ്സന്‍ (18), റുബിന്‍ ഹെര്‍മന്‍ (11) എന്നിവരുടെ വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. നേരത്തെ, കോണ്‍വെ-രചിന്‍ സഖ്യത്തിന് പുറമെ ടിം സീഫെര്‍ട്ട് (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മാര്‍ക് ചാപ്മാന്‍ (3), മൈക്കല്‍ ബ്രേസ്‌വെല്‍ (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡാരില്‍ മിച്ചല്‍ (16), മിച്ചല്‍ സാന്റ്‌നര്‍ (3) പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

14 സിക്സ്, 9 ഫോര്‍, വൈഭവ് 95 പന്തില്‍ 171, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഹിമാലയന്‍ സ്കോറുയര്‍ത്തി ഇന്ത്യ
'ഇന്ത്യൻ താരങ്ങൾ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ