
സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ടോസ് ജയിച്ച് ബൗളിംഗ് തെരഞ്ഞെടുത്താല്‍ ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ പുറത്താക്കാനാവുമെന്ന് മുന്‍ പേസര്‍ ഷെയ്ന്‍ ബോണ്ട്. ഫൈനലില്‍ ന്യൂസിലന്‍ഡ് ടോസ് ജയിച്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയും അവരുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ ഇന്ത്യയെ എളുപ്പം പുറത്താക്കാനാവുമെന്നാണ് താന്‍ കരുതുന്നതെന്നും ബോണ്ട് പറഞ്ഞു.
ഇന്ത്യയെ എളുപ്പം പുറത്താക്കിയില്ലെങ്കില്‍ ലോകോത്ത സ്പിന്നര്‍മാരുള്ള ഇന്ത്യ കളിയില്‍ പിടിമുറുക്കും. അതുകൊണ്ടുതന്നെ ഫൈനലില്‍ ടോസാകും ഏറ്റവും നിര്‍ണായകം. അതുപോലെ ആദ്യ ഇന്നിംഗ്സും-ബോണ്ട് പറഞ്ഞു.
സതാംപ്ടണിലെ കാലവസ്ഥാ പ്രവചനം
വെള്ളിയാഴ്ച തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സതാംപ്ടണിലെ കാലവസ്ഥയും നിര്‍ണായക പങ്കുവഹിക്കുമെന്നാണ് സൂചന. മത്സരം നടക്കുന്ന അഞ്ച് ദിവസവും സതാംപ്ടണില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണെങ്കില്‍ ഡ്യൂക്ക് പന്തില്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ സ്വിംഗ് ലഭിക്കും. ഇത് രണ്ട് ഇടം കൈയന്‍ പേസര്‍മാരുള്ള കിവീസിന് മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഫൈനലിന് ഒരു റിസര്‍വ് ദിനവുമുണ്ട്.
Also Read: ബോള്‍ട്ടിനെ എങ്ങനെ മറികടക്കാം? രോഹിത്തിന് ഉപദേശവുമായി വിവിഎസ് ലക്ഷ്മണ്‍
ബോണ്ടിന്‍റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ടോസ് നേടിയാല്‍ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. പേസ് ബൗളിംഗിന് അനുകൂല സാഹചര്യങ്ങളില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്‍റെയും പ്രകടനങ്ങളും ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമാകും. സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ അപകടകാരിയായ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പ്രകടനമാകും ന്യൂസിലന്‍ഡ് ഉറ്റുനോക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!