ബാബർ അസമും ഷഹീൻ അഫ്രീദിയും പുറത്ത്, ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ നയിക്കാൻ സാഹിബ്സാദ ഫർഹാൻ

Published : Jun 10, 2026, 01:04 PM IST
Sahibzada Farhan Gunshot Celebration

Synopsis

യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ടീമില്‍ 30-കാരനായ സാഹിബ്സാദ ഫർഹാൻ ആണ് പരിചയസമ്പന്നനായ താരം. പാകിസ്ഥാനായി 46 ടി20 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളും 10 അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 1,305 റൺസ് ഫര്‍ഹാൻ നേടിയിട്ടുണ്ട്.

ലാഹോർ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുൻനിര താരങ്ങളായ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, സൽമാൻ അലി ആഗ, ഷദാബ് ഖാൻ എന്നിവരെയെല്ലാം ഒഴിവാക്കിയാണ് പാകിസ്ഥാൻ ഏഷ്യൻ ഗെയിംസിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഓപ്പണര്‍ സാഹിബ്സാദ ഫർഹാനാണ് 15 അംഗ ടീമിനെ നയിക്കുന്നത്. അബ്ദുൾ സമദാണ് വൈസ് ക്യാപ്റ്റൻ. സെപ്റ്റംബര്‍ 19ന് തുടങ്ങുന്ന ഏഷ്യൻ ഗെയിംസില്‍ 24-നാണ് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഒക്ടോബർ 3-നാണ് മെഡൽ മത്സരങ്ങൾ.

യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ടീമില്‍ 30-കാരനായ സാഹിബ്സാദ ഫർഹാൻ ആണ് പരിചയസമ്പന്നനായ താരം. പാകിസ്ഥാനായി 46 ടി20 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളും 10 അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 1,305 റൺസ് ഫര്‍ഹാൻ നേടിയിട്ടുണ്ട്. 2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാന്‍റെ ടോപ്പ് സ്കോററുമായിരുന്നു ഫർഹാൻ. ആകിഫ് ജാവേദ്, അലി റാസ, മാസ് സദാഖത്, സാദ് മസൂദ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍..

വിക്കറ്റ് കീപ്പറായി ഉസ്മാൻ ഖാൻ ടീമിലിടം നേടിയപ്പോൾ അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയൽ, അരാഫത് മിൻഹാസ്, ഹൈദർ അലി, ഹസൻ നവാസ്, മുഹമ്മദ് സൽമാൻ മിർസ, സയിം അയൂബ്, സുഫ്യാൻ മുഖീം എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. 2023-ലെ ഏഷ്യൻ ഗെയിംസിൽ പാകിസഥാൻ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഏഷ്യൻ ഗെയിംസിനുള്ള പാകിസ്താൻ സ്ക്വാഡ്: സാഹിബ്സാദ ഫർഹാൻ (ക്യാപ്റ്റൻ), അബ്ദുൾ സമദ് (വൈസ് ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയൽ, ആകിഫ് ജാവേദ്, അലി റാസ, അരാഫത് മിൻഹാസ്, ഹൈദർ അലി, ഹസൻ നവാസ്, മാസ് സദാഖത്, മുഹമ്മദ് സൽമാൻ മിർസ, സാദ് മസൂദ്, സയിം അയൂബ്, സുഫ്യാൻ മുഖീം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ വീണ്ടും പരിക്കേറ്റ് പുറത്ത്
'ഒന്നുകിൽ രാജി,അല്ലെങ്കിൽ പുറത്താക്കും'; ഇസിബിയുടെ അന്ത്യശാസനത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനത്തിനൊരുങ്ങി ബെൻ സ്റ്റോക്സ്