രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ ഏകദിന ക്യാപ്റ്റനാക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

Published : Aug 22, 2025, 01:35 PM IST
Shubman Gill and Shreyas Iyer

Synopsis

രോഹിത് ശർമയുടെ പിൻഗാമിയായി ശ്രേയസ് അയ്യരെ ഏകദിന ടീം നായകനാക്കുമെന്ന വാർത്തകൾ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ തള്ളി.

മുംബൈ: രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ ഏകദിന ടീം നായകനാക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബിസിിസഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ. ശ്രേയസ് അയ്യരെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് ശ്രേയസിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. നിലവിലെ ക്യാപ്റ്റനായ രോഹിത് ശര്‍മ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ ശ്രേയസിനെ ഏകദിനങ്ങളിലും ശുഭ്മാന്‍ ഗില്ലിനെ ടെസ്റ്റ്, ടി20 ടീമുകളുടെയും നായകനാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അടുത്ത ടി20 ലോകകപ്പിന് മുമ്പ് സൂര്യകുമാര്‍ യാദവിന് ഗില്ലിനെ ടി20 നായകനായി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ തള്ളി.

താനാദ്യമായാണ് ഇത്തരമൊരു കാര്യം കേള്‍ക്കുന്നതെന്നും അത്തരത്തിലുള്ള ഒരു ചര്‍ച്ചകളും നടക്കുന്നില്ലെന്നും ദേവ്ജിത് സൈക്കിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികപരിച്ചു. അതേസമയം,ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ശുഭ്മാന്‍ ഗില്ലിനെ തന്നെയാണ് പരിഗണിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കി. ടെസ്റ്റ് ടീം നായകനാണെന്നതിനാല്‍ ഗില്‍ തന്നെയായിരിക്കും സ്വാഭാവികമായും ഏകദിനങ്ങളിലും ക്യാപ്റ്റനെന്നും ബിസിസിഐ ഉന്നതൻ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

നിലവില്‍ ഏകദിന ടീമിൽ ശ്രേയസ് അവിഭാജ്യ ഘടകമാണ്. 2023ലെ ഏകദിന ലോകകപ്പിലും കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലും ശ്രേയസ് മികവ് കാട്ടിയിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഡല്‍ഹിയെയും പഞ്ചാബിനെയും ഫൈനലിലെത്തിക്കുകയും കൊല്‍ക്കത്തക്ക് കിരീടം സമ്മാനിക്കുകയും ചെയ്തതോടെയാണ് ഏകദിന ടീം നായകനായി ശ്രേയസിനെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിനും ഒറ്റ നായകനെന്ന നയത്തില്‍ ബിസിസിഐ ഉറച്ചുനിന്നാല്‍ ശ്രേയസിന് ഏകദിന നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര