
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ നിർണ്ണായക പോരാട്ടത്തിൽ മുൻനിര താരങ്ങളില്ലാതെ മുംബൈ ഇന്ത്യൻസ്. നായകൻ ഹാർദിക് പാണ്ഡ്യയും വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായതോട പേസർ ജസ്പ്രീത് ബുംറയാണ് ഇന്ന് മുംബൈയെ നയിക്കുന്നത്.
നടുവിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും വിട്ടു നിന്ന ഹാർദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയെ നയിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് സൂര്യകുമാർ യാദവ് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ജസ്പ്രീത് ബുംറ സീസണില്‍ മുംബൈയുടെ മൂന്നാമത്തെ നായകനായത്. മത്സരത്തിൽ ടോസ് നേടിയ ജസ്പ്രീത് ബുംറ പഞ്ചാബ് കിങ്‌സിനെ ബാറ്റിംഗിന് അയച്ചു.
2013 മുതൽ മുംബൈ ഇന്ത്യൻസിന്‍റെ വിശ്വസ്തനാണെങ്കിലും13 സീസണുകൾക്കിടെ ആദ്യമായാണ് ജസ്പ്രീത് ബുംറ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്ന പത്താമത്തെ താരമെന്ന ബഹുമതിയും ഇതോടെ ബുംറ സ്വന്തമാക്കി. ഹാർദിക്, സൂര്യ എന്നിവർക്ക് പുറമെ അഫ്ഗാൻ സ്പിന്നർ അള്ളാ ഗസൻഫറും ഇന്നത്തെ ടീമിലില്ല. ഇവർക്ക് പകരം ഷെറെഫെയ്ൻ റുഥർഫോർഡ്, ഷാർദുൽ താക്കൂർ, രഘു ശർമ്മ എന്നിവരെ മുംബൈ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. മുൻ നായകൻ രോഹിത് ശർമ്മ ഇംപാക്ട് സബ് ലിസ്റ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. പഞ്ചാബ് കിങ്‌സ് നിരയിലും മാറ്റങ്ങളുണ്ട്. മാർക്കസ് സ്റ്റോയിനിസിന് പകരം അസ്മത്തുള്ള ഒമർസായിയും ബെൻ ഡ്വാർഷൂയിസിന് പകരം സേവ്യർ ബാർട്ട്ലെറ്റും ടീമിലെത്തി. ഹർപ്രീത് ബ്രാറും പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്.
പഞ്ചാബ് കിങ്‌സ് പ്ലേയിംഗ് ഇലവന്‍: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), കൂപ്പർ കോണോളി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്‌ഗെ, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമർസായി, മാർക്കോ ജാൻസൺ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ.
ഇംപാക്ട് സബ്ബ്സ്: വിജയ്കുമാർ വൈശാഖ്, ഹർപ്രീത് ബ്രാർ, മിച്ചൽ ഓവൻ, വിഷ്ണു വിനോദ്, പ്രവീൺ ദുബെ.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവന്‍: റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), നമാൻ ധിർ, തിലക് വർമ്മ, ഷെറെഫെയ്ൻ റുഥർഫോർഡ്, വിൽ ജാക്സ്, രാജ് ബാവ, കോർബിൻ ബോഷ്, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), രഘു ശർമ്മ.
ഇംപാക്ട് സബ്ബ്സ്: രോഹിത് ശർമ്മ, മായങ്ക് റാവത്ത്, റോബിൻ മിൻസ്, കൃഷ് ഭഗത്, ട്രെന്റ് ബോൾട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!