ഇത്തവണത്തെ രഞ്ജി ട്രോഫി ഉപേക്ഷിച്ച് ബിസിസിഐ

By Web TeamFirst Published Jan 30, 2021, 2:47 PM IST
Highlights

എങ്കിലും 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി നടത്തും. കൂടാതെ വനിതകളുടെ ഏകദിന പരമ്പരയും നടത്തും.

മുംബൈ: ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ. കൊവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്ന് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസി ഐ അറിയിച്ചു. വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടുപോകുമെന്നും ബിസിസിഐ അറിയിച്ചു. എണ്‍പത്തിയേഴ് വര്‍ഷങ്ങള്‍ക്കിടെ ഇത് ആദ്യമായാണ് രഞ്ജി ട്രോഫി മത്സരം ഉപേക്ഷിക്കുന്നത്. 

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസിഐക്ക് മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇതിന് ചെലവ് കൂടുതലാകുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

എങ്കിലും 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി നടത്തും. കൂടാതെ വനിതകളുടെ ഏകദിന പരമ്പരയും നടത്തും. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ജനുവരിയിലാണ് ഇന്ത്യയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് പുനരാരംഭിച്ചത്. 

ആദ്യം സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റാണ് സംഘടിപ്പിച്ചത്. അടുത്തതായി രഞ്ജി ട്രോഫി നടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ബിസിസി ഐ തീരുമാനിച്ചത്. 

click me!