ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‍റെ സര്‍പ്രൈസ് നീക്കം; സൂപ്പര്‍താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചു!

By Web TeamFirst Published Jan 30, 2021, 9:41 AM IST
Highlights

രണ്ടാം ടെസ്റ്റിന് മുൻപ് ബെയ്ർസ്റ്റോ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് കോച്ച് ഗ്രഹാം തോർപ്. 

ചെന്നൈ: വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ജോണി ബെയ്ർസ്റ്റോയെ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. ഫെബ്രുവരി 13ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുൻപ് ബെയ്ർസ്റ്റോ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് കോച്ച് ഗ്രഹാം തോർപ് പറഞ്ഞ‌ു. 

ലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം ബെയ്ർസ്റ്റോയ്‌ക്ക് വിശ്രമം നൽകിയിരുന്നു. എന്നാൽ സ്‌പിന്നർമാക്കെതിരെ നന്നായി കളിക്കുന്ന ബെയ്ർസ്റ്റോയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുന്‍താരങ്ങളായ കെവിൻ പീറ്റേഴ്‌സൺ, നാസർ ഹുസൈൻ തുടങ്ങിയർ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിൽ ജോ റൂട്ട് കഴിഞ്ഞാൽ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് ബെയ്‍ർസ്റ്റോ ആയിരുന്നു. 

ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ആദ്യ ടെസ്റ്റിന് മുന്നോടിയായി ചെന്നൈയിലെത്തിയ ഇരു ടീമും ക്വാറന്‍റീനിലാണ്. ഐപിഎല്ലിന് സമാനമായ ബയോ-ബബിള്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. 

മുഷ്‌താഖ് അലി ട്രോഫി: രാജസ്ഥാനെ വീഴ്ത്തി തമിഴ്‌നാട് ഫൈനലില്‍

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, ജോണി ബെയ്ർസ്റ്റോ. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

ഇംഗ്ലണ്ടിനെ സ്‌പിന്‍കെണിയില്‍ വീഴ്ത്താനാവില്ലെന്ന് ആര്‍ച്ചര്‍

click me!