ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻ, ശ്രേയസ് അയ്യർ തിരിച്ചെത്തി, ഷമി പുറത്തുതന്നെ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Published : Jan 03, 2026, 04:57 PM IST
Team India Squad For New Zealand ODI

Synopsis

രോഹിത് ശര്‍മയും വിരാട് കോലിയും തിരിച്ചെത്തിയപ്പോള്‍ റിസര്‍വ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും ടീമില്‍ നിലനിര്‍ത്തി.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഒരിക്കല്‍ കൂടി സെലക്ടർമാർ തഴഞ്ഞു. ശ്രേയസിനെ ഫിറ്റ്‌നെസ് പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷന്‍ കമ്മിറ്റി വ്യയക്തമാക്കിയിട്ടുണ്ട്. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം നേടി.

രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിസര്‍വ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമില്‍ നിലനിര്‍ത്തി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തും ഹാര്‍ദ്ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ജനുവരി 11ന് വഡോദരയിലാണ് ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടില്‍ രണ്ടാം ഏകദിനവും 18ന് ഇന്‍ഡോറില്‍ മൂന്നാം ഏകദിനവും നടക്കും.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, യശസ്വി ജയ്സ്വാൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചരിത്ര സെഞ്ചുറിയും റെക്കോഡും സ്വന്തം, പക്ഷെ പാകിസ്ഥാന്‍ പുറത്ത്; സങ്കടം പങ്കുവെച്ച് ഫര്‍ഹാന്‍
'സഞ്ജു ഫോമിലായത് നമ്മള്‍ കണ്ടു, തിലക് എവിടെ കളിക്കുമെന്ന് ഉറപ്പില്ല'; വ്യക്തമാക്കി അസിസ്റ്റന്റ് കോച്ച്