അശ്വിന് പകരം സഞ്ജുവല്ല, ഗുജറാത്തിനായി കളിക്കുന്ന 'ലോക്കല്‍ ബോയ്' ചെന്നൈ സൂപ്പര്‍ കിംഗ്സിൽ തിരിച്ചെത്തും

Published : Oct 22, 2025, 08:11 PM IST
Washington Sundar

Synopsis

എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന വാഷിംഗ്ടണ്‍ സുന്ദറെ ടീമിലെത്തിക്കാനാണ് ഇപ്പോള്‍ ചെന്നൈ ശ്രമിക്കുന്നതെന്നാണ് സൂചനകള്‍.

ചെന്നൈ: ആര്‍ അശ്വിന് വിരമിച്ചതോടെ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന തമിഴ്നാട് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറെ ടീമിലെത്തിക്കാനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. നേരത്തെ 9.75 കോടിക്ക് ചെന്നൈയില്‍ തിരിച്ചെത്തിയ അശ്വിന്‍ പോകുന്നതോടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ചെന്നൈ ഊര്‍ജ്ജിതപ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന വാഷിംഗ്ടണ്‍ സുന്ദറെ ടീമിലെത്തിക്കാനാണ് ഇപ്പോള്‍ ചെന്നൈ ശ്രമിക്കുന്നതെന്നാണ് സൂചനകള്‍. പരസ്പര ധാരണ പ്രകാരമുള്ള കൈമാറ്റത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ സമീപിച്ചു കഴിഞ്ഞുവെന്നും കൈമാറ്റം സംബന്ധിച്ച് ധാരണയായെന്നും സൂചനയുണ്ട്. കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേത്തില്‍ 3.2 കോടിക്കാണ് വാഷിംഗ്ടണ്‍ സുന്ദറെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചത്. സുന്ദറിന്‍റെ കൈമാറ്റത്തിനായി ഗുജറാത്ത് ഉപാധികളൊന്നും വെച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മികച്ച ഫോമിലായിട്ടും കഴിഞ്ഞ സീസണില്‍ ഗുജറാത്ത് കുപ്പായത്തില്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് സുന്ദറിന് അവസരം ലഭിച്ചത്. രണ്ട് വിക്കറ്റും 133 റണ്‍സുമായിരുന്നു ഗുജറാത്ത് ജേഴ്സിയില്‍ സുന്ദറിന്‍റെ സമ്പാദ്യം.

ഗുജറാത്ത് സുന്ദറിനായി മുടക്കിയ 3.2 കോടി കൊടുത്ത് തമിഴ്നാട് താരത്തെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്. മിനി താരലേലത്തിന് മുമ്പ് രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ എന്നിവരെ കൂടി കൈയൊഴിഞ്ഞ് യുവ ടീമിനെ കെട്ടിപ്പടുക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമിക്കുന്നത്. നായകന്‍ എം എസ് ധോണി അടുത്ത സീസണില്‍ കളിക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് രാജസ്ഥാന്‍ വിടാന്‍ തീരുമാനിച്ച സഞ്ജു സാംസണായി ചെന്നൈ ശ്രമിച്ചത്. എന്നാല്‍ രവീന്ദ്ര ജഡേജ അടക്കമുള്ള താരങ്ങളെ കൈമാറണമെന്ന രാജസ്ഥാന്‍റെ ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് പസ്പര ധാരണപ്രകാരമുള്ള കൈമാറ്റം പ്രതിസന്ധിയിലാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

14 സിക്സ്, 9 ഫോര്‍, വൈഭവ് 95 പന്തില്‍ 171, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഹിമാലയന്‍ സ്കോറുയര്‍ത്തി ഇന്ത്യ
'ഇന്ത്യൻ താരങ്ങൾ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു', ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജയുടെ ഭാര്യ