വെല്ലിംഗ്‌ടണില്‍ റെക്കോര്‍ഡ് എറിഞ്ഞിട്ട് ബുമ്ര; നേട്ടത്തിലെത്തുന്ന ആദ്യ പേസര്‍

By Web TeamFirst Published Jan 31, 2020, 8:16 PM IST
Highlights

പാകിസ്ഥാന്‍ പേസര്‍ സൊഹൈല്‍ തന്‍വീര്‍, ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തി എന്നിവരെയാണ് ബുമ്ര മറികടന്നത്

വെല്ലിംഗ്‌ടണ്‍: ടി20 ക്രിക്കറ്റില്‍ മറ്റ് പേസര്‍മാര്‍ക്ക് ആര്‍ക്കുമില്ലാത്ത റെക്കോര്‍ഡുമായി ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുമ്ര. അന്താരാഷ്‌ട്ര ടി20യില്‍ നാല് ഓവര്‍ പൂര്‍ത്തിയാക്കിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞ താരമെന്ന നേട്ടമാണ് ബുമ്രക്ക് സ്വന്തമായത്. 

Read more: സൂപ്പര്‍ ഓവറില്‍ ആദ്യം ഇറക്കാനിരുന്നത് സഞ്ജുവിനെ; തീരുമാനം മാറ്റാനുള്ള കാരണം വ്യക്തമാക്കി കോലി

13 മത്സരങ്ങളില്‍ ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞ പാകിസ്ഥാന്‍ പേസര്‍ സൊഹൈല്‍ തന്‍വീര്‍, ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തി എന്നിവരെയാണ് ബുമ്ര മറികടന്നത്. ഇന്ത്യന്‍ താരങ്ങളില്‍ ഇത്രതന്നെ മത്സരങ്ങളില്‍ ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍റെ റെക്കോര്‍ഡും ബുമ്ര തകര്‍ത്തു. 

Read more: വീണ്ടും സൂപ്പര്‍ ഓവര്‍ ത്രില്ലര്‍; വെല്ലിംഗ്‌ടണിലും ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

വെല്ലിങ്‌ടണ്‍ ടി20യില്‍ നാല് ഓവര്‍ എറിഞ്ഞ ജസ്‌പ്രീത് ബുമ്ര 20 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അഞ്ച് ആണ് ബുമ്രയുടെ ഇക്കോണമി. കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്‌ടിലിന്‍റെ വിക്കറ്റ് നേടാനും താരത്തിനായി. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞതും ബുമ്രയാണ്. 13 റണ്‍സ് മാത്രമാണ് ഈ ഓവറില്‍ ബുമ്ര വഴങ്ങിയത്. ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ടി20യില്‍ 11.25 ഇക്കോണമി വഴങ്ങിയ ബുമ്ര വെല്ലിംഗ്‌ടണില്‍ ശക്തമായി തിരിച്ചെത്തുകയായിരുന്നു. 

Read more; തെറ്റുകളില്‍ നിന്ന് പഠിക്കൂ, ഞങ്ങളെ നിരാശരാക്കരുത്; സഞ്ജുവിന് ഉപദേശവുമായി ആരാധകര്‍

click me!