
സെന്‍റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്. രോഹിത്തിന് പുറമെ മുന്‍ നായകന്‍ വരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരില്ലാതെയാണ് ഇറങ്ങുന്നതെങ്കിലും കരുത്തരായ പകരക്കാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
പഴയപ്രതാപം മങ്ങിയ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡുമുണ്ട്.നേർക്കുനേർ പോരാട്ടത്തിൽ വിൻഡീസിനെതിരെ കളിച്ച136 മത്സരങ്ങളിൽ 67ൽ ഇന്ത്യയും 63ൽ വിൻഡീസും ജയിച്ചു. വിന്‍ഡീസിന്‍റെ ജയങ്ങളില്‍ ഭൂരിഭാഗവും പ്രതാപകാലമായിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലുമായിരുന്നു. എന്നാല്‍ അതിനുശേഷം വിന്‍ഡീസിനെതിരെ ഇന്ത്യ മികച്ച റെക്കോര്‍ഡാണ് സൂക്ഷിക്കുന്നത്.
പരിക്കില്‍ നിന്ന് മോചിതനായതിന് പിന്നാലെ കെ എല്‍ രാഹുലിന് കൊവിഡ്
വിന്‍ഡീസിനെതിരായ ഏകദിന പരമ്പര നേടിയാല്‍ ഇന്ത്യക്ക് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാവും. ദ്വിരാഷ്ട്ര പരമ്പരകളില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ 11 പരമ്പരകളാണ് 2007-2022 കാലഘടത്തില്‍ ജയിച്ചത്. ഇതിന് മുമ്പ് പാക്കിസ്ഥാന്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. സിംബാബ്ഞവെക്കെതിരെയാണ് തുടര്‍ച്ചയായി 11 പരമ്പരകള്‍ ജയിച്ച് പാക്കിസ്ഥാന്‍ റെക്കോര്‍ഡിട്ടത്.
വിന്‍ഡീസിനെതിരായ പരമ്പര നേടിയാല്‍ ഒരു രാജ്യത്തിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരമ്പര ജയമെന്ന റെക്കോര്‍ഡ് ഇന്ത്യക്ക് മാത്രം സ്വന്തമാവും. 2006ലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിര അവസാനമായി ഏകദിന പരമ്പര തോറ്റത്.
ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി
1999-2022 കാലഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി 10 പരമ്പരകള്‍ ജയിച്ചിട്ടുണ്ട്. 1995-2018 കാലത്ത് സിംബാബ്ഞവെക്കെതിരെ തുടര്‍ച്ചയായി ഒമ്പത് പരമ്പരകള്‍ ജയിച്ച ദക്ഷിണാഫ്രിക്കയും 2007-2021 കാലത്ത് ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായി ഒമ്പത് പരമ്പരകള്‍ ജയിച്ച ഇന്ത്യയും റെക്കോര്‍ഡ് ബുക്കിലുണ്ട്.
89, 90 കാലത്ത് വിന്‍ഡീസില്‍ വിന്‍ഡീസിനെ വീഴ്ത്തുക ദുഷ്കരമായിരുന്നെങ്കില്‍ 2000നുശേഷം കളിച്ച 27 മത്സരങ്ങളില്‍ 14 ജയങ്ങളുമായി ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. പോര്‍ട്ട് ഓഫ് സ്പെയിനില്‍ കളിച്ച 12 മത്സരങ്ങളില്‍ ഒമ്പതെണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിന്‍ഡീസിന് ജയിക്കാനായത്.