
ചെന്നൈ: പ്രതിസന്ധി ഘട്ടങ്ങളിൽ ടീം ഇന്ത്യയുടെ രക്ഷകനും വിശ്വസ്‌തനുമായ വിരാട് കോലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്‌ത് ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡാണ് കോലി സ്വന്തം പേരിനൊപ്പം ചേർത്തത്. സച്ചിൻ ടെൻഡുൽക്കറുടെ 5490 റൺസ് മറികടന്ന കോലിക്ക് ഇപ്പോൾ 5517 റൺസായി. സച്ചിൻ 55.5 ശരാശരിയിലാണ് ഇത്രയും റൺസ് നേടിയതെങ്കിൽ കോലി 89 റൺസ് ശരാശരിയിലാണ് സച്ചിന്‍റെ റെക്കോർഡ് സ്വന്തമാക്കിയത്.
ഇത്തവണ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഓസീസിന് എതിരായ ആദ്യ മത്സരത്തില്‍ തന്നെ വിരാട് കോലിയുടെ മികവ് ക്രിക്കറ്റ് ലോകം കണ്ടു. രണ്ട് റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചതും കെ എൽ രാഹുലിനൊപ്പം വിജയത്തിലേക്ക് നയിച്ചതും കോലിയായിരുന്നു. ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 165 റണ്‍സ് ചേര്‍ത്തപ്പോള്‍ കോലി 116 പന്തില്‍ 85 ഉം രാഹുല്‍ 115 പന്തില്‍ 97* ഉം റണ്‍സ് സ്വന്തമാക്കി. ഓസീസിന്‍റെ 199 റൺസ് 52 പന്ത് ശേഷിക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്ന ഇന്ത്യ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. കരുത്തരായ എതിരാളികൾക്കെതിരെ പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്തുന്നതാണ് കോലിയെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് ഓസീസിനെതിരായ മത്സരവും തെളിയിച്ചു.
ഓസീസിനെതിരായ അര്‍ധസെഞ്ചുറിയോടെ സച്ചിന്‍റെ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി പഴങ്കഥയാക്കി. ഐസിസിയുടെ നിശ്ചിത ഓവര്‍ ടൂര്‍ണമെന്‍റുകളില്‍ (ഏകദിന ലോകകപ്പ്, ട്വന്‍റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് വിരാട് കോലി സ്വന്തമാക്കിയത്. സച്ചിന്‍ 58 ഇന്നിംഗ്‌സുകളില്‍ 2719 റണ്‍സാണ് നേടിയിരുന്നതെങ്കില്‍ വിരാട് 64 ഇന്നിംഗ്‌സുകളില്‍ 2785 റണ്‍സുമായി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
Read more: ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച കിംഗ് ഷോ; സച്ചിന്‍റെ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് വിരാട് കോലി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം