തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഒമാന്റെ തിരിച്ചടി; കൈയെത്തും ദൂരത്ത് ജയം കൈവിട്ട് കേരളം

Published : Sep 23, 2026, 02:15 PM IST
Kerala Cricket Association

Synopsis

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ തുടക്കത്തിലെ തകർച്ചയിൽ നിന്നും ശക്തമായി തിരിച്ചു വന്നാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.

ദോഹ: ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്‍റിൽ ആതിഥേയരായ ഒമാനോട് 15 റൺസിന്‍റെ തോൽവി വഴങ്ങി കേരളം. ടൂർണ്ണമെന്‍റിൽ കേരളത്തിന്‍റെ ആദ്യ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 48.4 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്‍റെ ഇന്നിങ്സ് 48.3 ഓവറിൽ 225 റൺസിന് അവസാനിച്ചു. സ്കോര്‍: ഒമാൻ 48.4 ഓവറിൽ 240/10, കേരളം 48.3 ഓവറിൽ 225/10

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ തുടക്കത്തിലെ തകർച്ചയിൽ നിന്നും ശക്തമായി തിരിച്ചു വന്നാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. മുൻനിര ബാറ്റർമാ‍ർ പരാജയപ്പെട്ടതോടെ ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 78 റൺസെന്ന നിലയിലായിരുന്നു ഒമാൻ. ആറാം വിക്കറ്റിൽ ക്യാപ്റ്റൻ വിനായക് ശുക്ലയും ജിതൻ രാമനന്ദിയും ചേർന്നുള്ള 83 റൺസിന്റെ കൂട്ടുകെട്ടാണ് ഒമാനെ കരകയറ്റിയത്. ജിതൻ 44ഉം വിനായക് 82ഉം റൺസെടുത്തു. 38 റൺസെടുത്ത ജീത് ഷായും ഒമാൻ ബാറ്റിങ് നിരയിൽ തിളങ്ങി. കേരളത്തിന് വേണ്ടി ശരത്ചന്ദ്രൻ മൂന്നും അഖിൽ സ്കറിയ, അബ്ദുൾ ബാസിദ്, വിഘ്നേഷ് പുത്തൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി രോഹൻ നായരും അബ്ദുൾ ബാസിദും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ഓപ്പണർമാരായ ഗോവിന്ദ് ദേവ് പൈ 25ഉം കൃഷ്ണപ്രസാദ് 16ഉം റൺസ് നേടി മടങ്ങി. അഖിൽ സ്കറിയ 24 റൺസെടുത്തപ്പോൾ സിജോമോൻ ജോസഫ് ഒൻപത് റൺസിനും നിഖിൽ തോട്ടത്ത് പൂജ്യത്തിനും പുറത്തായി. രോഹൻ നായരും അബ്ദുൾ ബാസിദും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി.

ഇരുവരും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 41 റൺസെടുത്ത അബ്ദുൾ ബാസിദ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ഒടുവിൽ 93 റൺസെടുത്ത രോഹൻ നായരും മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. 48.3 ഓവറിൽ 225 റൺസിന് കേരളം ഓൾ ഔട്ടായി. ഒമാന് വേണ്ടി ഷക്കീൽ അഹ്മദ്, നദീം ഖാൻ, മുജിബുർ അലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

താരങ്ങള്‍ക്ക് തുടര്‍ച്ചയായി ഏല്‍ക്കുന്ന പരിക്കുകള്‍, സെന്‍റർ ഓഫ് എക്‌സലൻസിനെതിരെ തുറന്നടിച്ച് അശ്വിന്‍
രോഹിതിന്റെ കാര്യത്തില്‍ അഗാർക്കർ ശരിയോ? ജയ്‌സ്വാളിനായി വഴിമാറിക്കൊടുക്കണോ?