
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റിയ ഒരു നിര്‍ണായകമായ ദിനത്തിന്റെ വാര്‍ഷികമാണ് ഇന്ന്. ലോര്‍ഡിലെ മൈതാനത്ത് ഇന്ത്യ ആദ്യ ലോകകപ്പ് ഉയര്‍ത്തിയിട്ട് ഇന്നേക്ക് 38വര്‍ഷം തികയുന്നു. ക്രിസ്തുവിന് മുന്‍പും ശേഷവും എന്ന് കാലത്തെ അടയാളപ്പെടുത്തുന്നത് പോലെയാണ് ക്രിക്കറ്റിന്റെ മക്കയില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ മേല്‍വിലാസം നല്‍കിയത്.
ക്രിക്കറ്റ് ലോകത്തെ സിംഹാസനത്തില്‍ ഇന്ത്യ ആദ്യമായി ഇരുന്ന ദിനം. മുന്‍പ് നടന്ന രണ്ട് ലോകകപ്പുകളിലായി വെറും ഒരു ജയം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന സമ്പാദ്യം.പക്ഷെ രണ്ട് ലോകകപ്പും നേടി വന്ന വിന്‍ഡീസിനെ തോല്‍പിച്ച് തുടങ്ങിയതോടെ ഇത്തവണ കളിമാറുമെന്ന് ചിലരെങ്കിലും പറഞ്ഞു. ഒരു ദിസവത്തെ അത്ഭുതമല്ലെന്ന് പിന്നീടുള്ള മത്സരങ്ങളില്‍ ഇന്ത്യ തെളിയിച്ചു.
സിംബാബ്‌വെയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ ബാറ്റിംഗ് നിരയെ ഒറ്റയ്ക്ക് തോളിലേറ്റിയ കപിലിന്റെ ഇന്നിംഗ്‌സ് ഇന്നും അത്ഭുതമാണ്. 175 റണ്‍സ് ഒറ്റയ്ക്ക് നേടി ക്യാപ്റ്റന്‍. സെമിയില്‍ ഇംഗ്ലണ്ടിനെയും തകര്‍ത്ത് ഫൈനലിലേക്ക്. ഹാട്രിക് കിരീടത്തിനായി കാത്തുനില്‍ക്കുകയായിരുന്ന വിന്‍ഡീസാണ് എതിരാളി. 183 റണ്‍സിന് ഇന്ത്യയെ എറിഞ്ഞിട്ടു വിന്‍ഡീസ് പേസ് നിര. 38 റണ്‍സെടുത്ത ശ്രീകാന്തായിരുന്നു ടോപ് സ്‌കോര്‍റര്‍.
പക്ഷെ ഇന്ത്യന്‍ബോളര്‍മാര്‍ തിരിച്ചടി നല്‍കി. 38റണ്‍സ് നേടിയ സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സിനെ പുറത്താക്കിയ കപിലിന്റെ ക്യാച്ച് പോലെ ഫീല്‍ഡിംഗിലെമിന്നല്‍ നീക്കങ്ങളും ചേര്‍ന്നതോടെ വിന്‍ഡീസ് 43റണ്‍സകലെ തോല്‍വി സമ്മതിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!