ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച

Published : Jan 22, 2021, 02:58 PM IST
ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച

Synopsis

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഈ മത്സരം ജയിച്ചാല്‍ ബംഗ്ലാദേശിന് പരമ്പര സ്വന്തമാക്കാം. ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.

ധാക്ക: ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ 148 റണ്‍സിന് എല്ലവരും പുറത്തായി. 41 റണ്‍സ് നേടിയ റോവ്മാന്‍ പവലാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ മെഹ്ദി ഹസനാണ് വീന്‍ഡീസിനെ തകര്‍ത്തത്. ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജോണ്‍ ഒട്ട്‌ലി (24), ക്രുമാഹ് ബൊന്നര്‍ (20) എന്നിവരാണ് ടീമിലെ പ്രധാന സ്‌കോറര്‍മാര്‍. സുനില്‍ ആംബ്രിസ് (6), ജോഷ്വാ ഡ സില്‍വ (5), ആന്ദ്രേ മക്കാര്‍ത്തി (3), ജേസണ്‍ മുഹമ്മദ് (11), കെയ്ല്‍ മയേഴ്‌സ് (0), റെയ്‌മോന്‍ റീഫര്‍ (2), അള്‍സാരി ജോസഫ് (17) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അകെയ്ല്‍ ഹുസൈന്‍ (12) പുറത്താവാതെ നിന്നു.

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഈ മത്സരം ജയിച്ചാല്‍ ബംഗ്ലാദേശിന് പരമ്പര സ്വന്തമാക്കാം. ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 122 റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ