'സ്പിൻ പിച്ചിൽ പോലും പന്ത് തിരിക്കാൻ കഴിയാത്ത ഏക സ്പിന്നര്‍', ഇന്ത്യൻ താരത്തിനെതിരെ വിമർശനവുമായി ശ്രീകാന്ത്

Published : Oct 04, 2026, 02:45 PM IST
Kris Srikkanth

Synopsis

ഫൈനലിൽ 3 ഓവറിൽ 44 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാൻ ബിഷ്‌ണോയിക്ക് കഴിഞ്ഞിരുന്നില്ല. 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ബിഷ്‌ണോയിയുടെ ഓവറുകളാണെന്ന് ശ്രീകാന്ത് പറഞ്ഞു.

ടോക്കിയോ: ഏഷ്യൻ ഗെയിംസ് ടി20 ഫൈനലിൽ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സ്വർണം നേടിയെങ്കിലും, ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയുടെ മോശം ബൗളിംഗ് പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പോലും ഒരു പന്ത് പോലും തിരിക്കാൻ കഴിയാത്ത ബിഷ്‌ണോയിയുടെ പ്രകടനത്തെ തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് പരിഹസിച്ചത്.

ഫൈനലിൽ 3 ഓവറിൽ 44 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാൻ ബിഷ്‌ണോയിക്ക് കഴിഞ്ഞിരുന്നില്ല. 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ബിഷ്‌ണോയിയുടെ ഓവറുകളാണെന്ന് ശ്രീകാന്ത് പറഞ്ഞു. ഒരു സ്പിൻ പിച്ചിൽ പോലും പന്ത് തിരിക്കാൻ കഴിയാത്ത ഏത് തരം സ്പിന്നറാണ് ഇയാൾ. രവി ബിഷ്‌ണോയി ബൗൾ ചെയ്യുമ്പോൾ അദ്ദേഹത്തിന്‍റെ ശരീരം മാത്രമേ തിരിയുന്നുള്ളൂ, പന്ത് ഒരു ഇഞ്ച് പോലും തിരിയുന്നില്ല. സ്പിൻ പിച്ചിൽ ഒരു ഇഞ്ച് പോലും പന്ത് തിരിക്കാത്ത ഏക ലെഗ് സ്പിന്നർ ഇയാളായിരിക്കും.

ജനങ്ങൾ ഇയാളെ അനാവശ്യമായി ഹൈപ്പ് ചെയ്യുകയാണ്. എപ്പോഴും ഹൈപ്പ് കൊടുത്താൽ ഏതൊരു കളിക്കാരനും പത്തോ പതിനഞ്ചോ ഇന്നിംഗ്സിൽ ഒരെണ്ണത്തിൽ നന്നായി കളിക്കും. പാകിസ്ഥാനിലെ സാധാരണ ബൗളർമാർ പോലും പന്ത് തിരിക്കുമ്പോൾ ബിഷ്‌ണോയിക്ക് അതിന് സാധിക്കുന്നില്ല. ബിഷ്‌ണോയി ബൗ ചെയ്യുമ്പോൾ പാകിസ്ഥാൻകാരല്ല, ഇന്ത്യൻ ആരാധകരാണ് പേടിക്കുന്നത്. അർഹരായ മറ്റ് താരങ്ങൾക്ക് അവസരം ലഭിക്കാൻ ഇയാളെ ടീമിൽ നിന്ന് പുറത്താക്കണമെന്നും ശ്രീകാന്ത് പറഞ്ഞു. ഏഷ്യൻ ഗെയിംസ് ഫൈനലില്‍ 19 റണ്‍സ് ജയം നേടി ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിന്‍ഡീസിനെതിരെ സഞ്ജുവും വൈഭവും അഭിഷേകും ഒന്നിച്ച് ഇറങ്ങില്ല', ടീമില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി ദിനേശ് കാർത്തിക്
വീണ്ടും യുവിയുടെ 'ആറാട്ട്', ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യക്ക് തകര്‍പ്പൻ ജയം