ഓറഞ്ച് ക്യാപ് യുവതാരത്തിന്, പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി അപ്രതീക്ഷിത താരം, പോയന്‍റ് പട്ടികയില്‍ രാജാക്കൻമാരായി രാജസ്ഥാൻ

Published : Apr 03, 2026, 08:38 AM IST
Angkrish Raghuvanshi

Synopsis

ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 65 റൺസിന് തകര്‍ത്തെങ്കിലും ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

കൊൽക്കത്ത: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയെങ്കിലും പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി രാജസ്ഥാൻ റോയല്‍സ്. ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 65 റൺസിന് തകര്‍ത്തെങ്കിലും ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ആര്‍സിബിയോടേറ്റ കനത്ത തോല്‍വിയാണ് ജയിച്ചിട്ടും ഹൈദരാബാദിന്‍റെ മുന്നേറ്റം തടഞ്ഞത്. +0.469 നെറ്റ് റൺ റേറ്റുമായി പഞ്ചാബ് കിംഗ്സിന് പിന്നിലാണ് ഹൈദരാബാദ് ഇപ്പോള്‍. തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത ഒമ്പതാം സ്ഥാനത്തേക്ക് വീണു. ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് തന്നെയാണ് ഇപ്പോഴും പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത്.

 

ഓറഞ്ച് ക്യാപ് അംഗ്രിഷ് രഘുവംശിക്ക്

തോൽവിയിലും കൊൽക്കത്തയ്ക്ക് ആശ്വാസമായത് യുവതാരം അംഗ്രിഷ് രഘുവംശിയുടെ പ്രകടനമാണ്. 29 പന്തിൽ നിന്ന് 52 റൺസ് നേടിയ രഘുവംശി, രണ്ട് മത്സരങ്ങളിൽ നിന്നായി 103 റൺസോടെ ഓറഞ്ച് ക്യാപ് കരസ്ഥമാക്കി. രഘുവംശിയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. രണ്ട് മത്സരങ്ങളില്‍ 94 റണ്‍സടിച്ച ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷന്‍ രണ്ടാമതും 83 റണ്‍സുമായി ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ മൂന്നാമതും 81 റണ്‍സെടുത്ത മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണ്‍ നാലാമതും 78 റണ്‍സമായി രോഹിത് ശര്‍മ അഞ്ചാമതുമാണ്.

 

വിക്കറ്റ് വേട്ടയില്‍ ഉനദ്ഘട്ട്

 

ഹൈദരാബാദിനെതിരെ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും കൊല്‍ക്കത്ത പേസര്‍ ബ്ലെസിംഗ് മുസറബാനിക്ക് വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്താനായില്ല. കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഹൈദരാബാദിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വെറ്ററൻ പേസർ ജയദേവ് ഉനദ്ഘട്ട് ആണ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. ബ്ലെസിംഗ് മുസറബാനിക്കും 4 വിക്കറ്റുകൾ ഉണ്ടെങ്കിലും മെച്ചപ്പെട്ട ഇക്കോണമി റേറ്റ് ഉനദ്ഘട്ടിനെ ഒന്നാമതെത്തിച്ചു. ആര്‍സിബിയുടെ ജേക്കബ് ഡഫി, ഗുജറാത്തിന്‍റെ പ്രസിദ്ധ് കൃഷ്ണ, ഡല്‍ഹിയുടെ ടി നടരാജന്‍ എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഈഡൻ കീഴടക്കി 'ഓറഞ്ച് ആർമി'; കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
'7 വർഷം അവര്‍ക്കായി കളിച്ചിട്ടും അവനെ അവഗണിച്ചു', അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ തുറന്നടിച്ച് യുവരാജ്