ടി20 ലോകകപ്പ്: ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, ട20 സ്പെഷലിസ്റ്റ് തിരിച്ചെത്തുന്നു

By Gopala krishnanFirst Published Sep 5, 2022, 7:36 PM IST
Highlights

ഹര്‍ഷല്‍ അതിവേഗം സുഖംപ്രാപിച്ചുവരികയാണെന്നും പരിക്കില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായും മുക്തനായെന്നും സെലക്ഷന്‍ കമ്മിറ്റി അംഗം ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. ബെംഗലരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായിക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ഹര്‍ഷല്‍ ഇപ്പോള്‍. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നതിന് മുമ്പ് ഹര്‍ഷല്‍ ഫിറ്റ്നെസ് ടെസ്റ്റ് പാസാവേണ്ടി വരും.

ബെംഗലൂരു: ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ പരിക്കുമാറി ഉടന്‍ തിരിച്ചെത്തുമെന്നാണ് സൂചന. സെപ്റ്റംബര്‍ 20ന് ആരംഭിക്കന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷലിനെ ഉള്‍പ്പെടുത്തിയേക്കും.

ഹര്‍ഷല്‍ അതിവേഗം സുഖംപ്രാപിച്ചുവരികയാണെന്നും പരിക്കില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായും മുക്തനായെന്നും സെലക്ഷന്‍ കമ്മിറ്റി അംഗം ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. ബെംഗലരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായിക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ഹര്‍ഷല്‍ ഇപ്പോള്‍. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നതിന് മുമ്പ് ഹര്‍ഷല്‍ ഫിറ്റ്നെസ് ടെസ്റ്റ് പാസാവേണ്ടി വരും.

ടെസ്റ്റില്‍ അത്തരം ഷോട്ടുകള്‍ കളിക്കാം, പക്ഷേ ഇവിടെ? റിഷഭ് പന്തിനെതിരെ വിമര്‍ശനവുമായി വസിം അക്രം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പായതോടെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിലും ഹര്‍ഷലിന് ഇടം ലഭിക്കുമെന്നുറപ്പായി. സെപ്റ്റംബര്‍ 15ന് മുമ്പാണ് ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ടത്.

11ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ലോലകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റ ജസ്പ്രീത് ബുമ്രയും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണിപ്പോള്‍. ലോകകപ്പ് ടീമില്‍ ബുമ്രക്ക് ഇടം പിടിക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ബുമ്രയില്ലെങ്കില്‍ ലോകകപ്പ് ടീമില്‍ ഹര്‍ഷലിന്‍റെ സാന്നിധ്യം അനിവാര്യമാകും. സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ ഹര്‍ഷല്‍ പട്ടേല്‍ പുലര്‍ത്തുന്ന സ്ഥിരതയാണ് താരത്തെ ടി20 സ്പെഷലിസ്റ്റ് ആക്കിയത്. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും റണ്‍സ് വഴങ്ങാതെ പന്തെറിയാനുള്ള മിടുക്കാണ് ഹര്‍ഷലിനെ വേറിട്ടു നിര്‍ത്തുന്നത്. വാലറ്റത്ത് ഭേദപ്പെട്ട ബാറ്ററുമാണ് ഹര്‍ഷല്‍.

'ആദ്യം പ്ലേയിംഗ് ഇലവന്‍ സെറ്റ് ആക്കൂ', ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് അക്തര്‍

ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് നിലവില്‍ ഫോമിലുള്ള ഏക ഇന്ത്യന്‍ പേസര്‍. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമിലേക്ക് പേസര്‍ ദീപക് ചാഹറിനെയും പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

click me!