
നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ആദ്യ സെമി ഫൈനലിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്ഥാൻ ഫൈനലിൽ. ജപ്പാനിലെ കോറോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ജയത്തോടെ പാകിസ്ഥാൻ സ്വർണ മെഡൽ പോരാട്ടത്തിന് അർഹത നേടി. മഴമൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിൽ പതറിയെങ്കിലും തൗഹിദ് ഹൃദോയിയുടെ (42) വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ ബംഗ്ലാദേശ് 13 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തു. പാകിസ്ഥാനായി സുഫിയാൻ മുഖീം 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
112 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 9 പന്തുകൾ ബാക്കിനിൽക്കെ (11.3 ഓവറിൽ) 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അബ്ദുൾ സമദ്(15 പന്തില്‍ 30*), സയിം അയ്യൂബ്(12 പന്തില്‍ 21), ഹസൻ നവാസ്(22 പന്തില്‍ 27*) എന്നിവരുടെ സംഭാവനകളാണ് പാകിസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. തുടക്കത്തിലെ ക്യാപ്റ്റൻ സാഹിബ്സാദ ഫര്‍ഹാനെ(1) നഷ്ടമായെങ്കിലും മാസ് സദാഖത്ത്(7 പന്തില്‍ 15), ഉസ്മാന്‍ ഖാന്‍(9 പന്തില്‍ 14) എന്നിവരും പാക് ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
Pakistan into the final of Asian games 2026. #pakvban #pakvsban #banvpak #cricket #pakistancricket pic.twitter.com/DPMZvz1Ewy
— Cheena Cric (@Cheenacric70) October 1, 2026
ജയത്തോടെ ഏഷ്യൻ ഗെയിംസിൽ മെഡൽ ഉറപ്പിച്ച പാകിസ്ഥാൻ ഒക്ടോബർ 3-ന് നടക്കുന്ന ഫൈനലിൽ സ്വർണ മെഡലിനായി പോരാടും. ഇന്ത്യ-ശ്രീലങ്ക രണ്ടാം സെമിയിലെ വിജിയകളായിരിക്കും സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ പാകിസ്ഥാന്‍റെ എതിരാളികള്‍. തോൽവി വഴങ്ങിയ ബംഗ്ലാദേശ് വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ തോല്‍ക്കുന്നവരുമായി ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!