ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ആത്മവിശ്വാസം നഷ്ടപ്പെടുന്നോ? ഒരുകാര്യം തുറന്ന് സമ്മതിച്ച് കോച്ച് സഖ്‌ലെയ്‌നും

By Web TeamFirst Published Aug 22, 2022, 7:44 PM IST
Highlights

അഫ്രീദിയില്ലാതെ കളിക്കുന്നതിനെ കുറിച്ച് പാകിസ്ഥാന്‍ കോച്ച് സഖ്‌ലെയ്ന്‍ മുഷ്താഖ് ഇതുവരെ ഒന്നുംതന്ന പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം സമ്മതിക്കുന്നു അഫ്രീദിയില്ലാതെ കളിക്കുന്നത് ടീമിനെ ബാധിക്കുമെന്ന്.

ആംസ്റ്റര്‍ഡാം: ഏഷ്യാ കപ്പിനൊരുങ്ങുന്ന പാകിസ്ഥാന് ഷഹീന്‍ അഫ്രീദിയുടെ അഭാവം കടുത്ത ആഘാതം തന്നെയാണ്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ടീമില്‍ നിന്നൊഴിവാക്കിയത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പാക് വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍, മുന്‍ ഇതിഹാസം വഖാര്‍ യൂനിസ് എന്നിവരെല്ലാം ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. അഫ്രീദിയുടെ അഭാവം ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അഫ്രീദിയില്ലാതെ കളിക്കുന്നതിനെ കുറിച്ച് പാകിസ്ഥാന്‍ കോച്ച് സഖ്‌ലെയ്ന്‍ മുഷ്താഖ് ഇതുവരെ ഒന്നുംതന്ന പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം സമ്മതിക്കുന്നു അഫ്രീദിയില്ലാതെ കളിക്കുന്നത് ടീമിനെ ബാധിക്കുമെന്ന്. എന്നാല്‍ തന്റെ ബൗളര്‍മാരെ പിന്തുണയ്ക്കാനും അദ്ദേഹം മറന്നില്ല. മുന്‍ പാക് സ്പിന്നറുടെ വാക്കുകള്‍... ''തീര്‍ച്ചയായും അഫ്രീദിയുടെ അഭാവം ടീമിന് തിരിച്ചടിയാണ്. ഏഷ്യാകപ്പില്‍ മാത്രമല്ല,  ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലും താരത്തിന്റെ അഭാവും പ്രതിഫലിക്കും. കാരണം, അവന്‍ ലോകോത്തര ബൗളറാണ്. അതവന്‍ തെളിയിച്ചതുമാണ്. അഫ്രീദിയെ പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ടീമിലുള്ള മറ്റു താരങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ട്. അവരും നന്നായി പന്തെറിയാന്‍ കെല്‍പ്പുള്ളവരാണ്.'' മുഷ്താഖ് പറഞ്ഞു. 

'പറഞ്ഞുകൊടുക്കേണ്ടതില്ല, അവന്റെ തനിരൂപം വൈകാതെ കാണാം'; വിരാട് കോലിയെ പിന്തുണച്ച് ഉറ്റസുഹൃത്ത് ഡിവില്ലിയേഴ്‌സ്

യുവതാരം നസീം ഷായെ കുറിച്ചും സഖ്‌ലെയ്ന്‍ സംസാരിച്ചു. ''പാകിസ്ഥാന്‍ ക്രിക്കറ്റിലെ അടുത്ത മികച്ച താരം നസീമാണ്. നിയന്ത്രണത്തോടെ പന്തെറിയാനും ആക്രമണോത്സുകത കാണിക്കാനും അവന് സാധിക്കുന്നുണ്ട്. മറ്റു ബൗളര്‍മാരും അവനെ പിന്തുണയ്ക്കുന്നു. അഫ്രീദിയുടെ പരിക്ക് ദൗര്‍ഭാഗ്യകരമെങ്കിലും മറ്റുള്ള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷ.'' സഖ്‌ലെയ്ന്‍ പറഞ്ഞു.

അഫ്രീദിയുടെ പകരക്കാരനായി വലങ്കയ്യന്‍ പേസര്‍ മുഹമ്മദ് ഹസ്‌നൈനെ പിസിബി പാക് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 18 ടി20 മത്സരങ്ങളില്‍ 17 വിക്കറ്റുകള്‍ ഹസ്‌നൈന്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ദ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ ഓവല്‍ ഇന്‍വിസിബിളിന് വേണ്ടി കളിക്കുകയാണ് ഹസ്‌നൈന്‍. 22 കാരനായ ഉടന്‍ ടീമിനൊപ്പം ചേരും. 

രോഹിത് ശര്‍മ പറഞ്ഞതുപോലെയല്ല, ലോകകപ്പ് ടീമില്‍ ഇനിയും ഒഴിവുകള്‍ ഉണ്ടായേക്കാമെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗം

അടുത്തകാലത്ത് ബൗളിംഗ് ആക്ഷന്റെ പേരില്‍ സസ്‌പെന്‍ഷിന്‍ കിട്ടിയ താരമാണ് ഹസ്‌നൈന്‍. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സിന് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. പിന്നീട് താരത്തെ വിലക്കി. പിന്നീട് ആക്ഷന്‍ ശരിയാക്കിയാണ് ഹസ്‌നൈന്‍ തിരിച്ചെത്തിയത്.
 

click me!