രോഹിത് ശര്‍മ പറഞ്ഞതുപോലെയല്ല, ലോകകപ്പ് ടീമില്‍ ഇനിയും ഒഴിവുകള്‍ ഉണ്ടായേക്കാമെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗം

By Gopala krishnanFirst Published Aug 22, 2022, 7:04 PM IST
Highlights

രോഹിത് പറയുന്നത് ടീം മാനേജ്മെന്‍റിന്‍റെ കാഴ്ചപ്പാടിലാണ്. എന്നാല്‍ സെലക്ടര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അങ്ങനെ പറയാനാവില്ല. ഞങ്ങളുടെ അഭിപ്രായത്തില്‍ നിലവില്‍ സ്ഥാനം ഉറപ്പായി എന്ന് കരുതുന്ന ചിലരുടെയെങ്കിലും പ്രകടനത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം 80-90 ശതമാനം സെറ്റായി കഴിഞ്ഞുവെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ തള്ളി സെലക്ഷന്‍ കമ്മിറ്റി അംഗം. ലോകകപ്പിനുള്ള ടീം ഏതാണ്ട് സെറ്റായി കഴിഞ്ഞുവെന്നും ഏതാനും സ്ഥാനങ്ങള്‍ മാത്രമെ ഇനി ഉറപ്പിക്കാനുള്ളൂവെന്നും രോഹിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ രോഹിത് പറഞ്ഞതുപോലെ 80-90 ശതമാനം ടീമും സെറ്റായി എന്ന് പറയാനാവില്ലെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു അംഗം ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. ഏഷ്യാ കപ്പ് ടീമിലുണ്ടെങ്കിലും വിരാട് കോലിക്ക് പോലും ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പില്ലെന്നും  ഇദ്ദേഹം വ്യക്തമാക്കി.

രോഹിത്തിന്റെ നിര്‍ദേശം സഞ്ജു ഐപിഎല്ലില്‍ നടപ്പാക്കി! തിരിച്ചുവരവിന് പിന്നിലെ കഥ വിശദീകരിച്ച് ചാഹല്‍

രോഹിത് പറയുന്നത് ടീം മാനേജ്മെന്‍റിന്‍റെ കാഴ്ചപ്പാടിലാണ്. എന്നാല്‍ സെലക്ടര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അങ്ങനെ പറയാനാവില്ല. ഞങ്ങളുടെ അഭിപ്രായത്തില്‍ നിലവില്‍ സ്ഥാനം ഉറപ്പായി എന്ന് കരുതുന്ന ചിലരുടെയെങ്കിലും പ്രകടനത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതുപോലെ ജസ്പ്രീത് ബുമ്രയുടെയും ഹര്‍ഷല്‍ പട്ടേലിന്‍റെയും പരിക്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഏഷ്യാ കപ്പില്‍ വിരാട് കോലി എങ്ങനെ കളിക്കുന്നു എന്നതും പ്രധാനമാണെന്നും സെലക്ഷന്‍ കമ്മിറ്റി അംഗം വ്യക്തമാക്കി.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ സെപ്റ്റംബര്‍ 15ന് മുമ്പ് പ്രഖ്യാപിക്കണമന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് പൂര്‍ത്തിയാവുന്ന സെപ്റ്റംബര്‍ 11ന് പിന്നാലെ ഇന്ത്യക്ക് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ടിവരും. ഇതിനുശേഷം ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരെ നാട്ടില്‍ ടി20 പരമ്പര കളിക്കുന്നുണ്ടെങ്കിലും അതില്‍ മികവ് കാട്ടിയാലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ല. എന്നാല്‍ ഏതെങ്കിലും താരത്തിന് പരിക്ക് പറ്റിയാല്‍ മാത്രം പകരക്കാരനെ തെരഞ്ഞെടുക്കാനാവും.

'പറഞ്ഞുകൊടുക്കേണ്ടതില്ല, അവന്റെ തനിരൂപം വൈകാതെ കാണാം'; വിരാട് കോലിയെ പിന്തുണച്ച് ഉറ്റസുഹൃത്ത് ഡിവില്ലിയേഴ്‌സ്

ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് ടീമിലെ ഭൂരിഭാഗം പേരെയും ലോകകപ്പ് ടീമിലും നിലനിര്‍ത്തുമെന്നാമ് കരുതുന്നത്. മാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തന്നെ അത് പേസ് നിരയിലാവും. ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോല്‍ നാലു പേസര്‍മാരെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തേണ്ടിവരും. ബുമ്രയും ഹര്‍ഷല്‍ പട്ടേലും ഇല്ലെങ്കില്‍ പകരക്കാരെ കണ്ടെത്തേണ്ടിവരും. ബാറ്റിംഗ് നിരയിലും ബാക്ക് അപ്പായി ഏതാനും താരങ്ങലെ ഉള്‍പ്പെടുത്തിയേക്കും.

click me!