ശ്രീലങ്കയെ നിയന്ത്രിക്കാനായില്ല; ടി20 ലോകകപ്പ് സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്, ന്യൂസിലന്‍ഡ് അവസാന നാലില്‍

Published : Feb 28, 2026, 10:37 PM IST
Pakistan Cricket

Synopsis

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും, ലങ്കയെ 147 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ കഴിയാതെ വന്നതോടെ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായി. 

പല്ലെകേലെ: ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ പുറത്ത്. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയെ 147 റണ്‍സിന് താഴെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാകിസ്ഥാന്‍ ഔദ്യോഗികമായി ലോകകപ്പില്‍ നിന്ന് പുറത്തായത്. പല്ലെകേലെ, അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ലങ്ക 147 റണ്‍സ് നേടിയതോടെ പാകിസ്ഥാന്‍ പുറത്തായി. ഇതോടെ മൂന്ന് പോയിന്റുമായി ന്യൂസിലന്‍ഡ് സെമിയിലെത്തി. ശ്രീലങ്ക നേരത്തെ പുറത്തായിരുന്നു.

പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് പോരാട്ടം നേരത്തെ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇരുവരും ഓരോ പോയിന്റ് പങ്കിടുകയും ചെയ്തു. പിന്നീട് ന്യൂസിലന്‍ഡ്, ശ്രീലങ്കയെ തോല്‍പ്പിച്ചു. പാകിസ്ഥാന്‍, ഇംഗ്ലണ്ടിനോട് തോല്‍ക്കുകയും ചെയ്തു. ഇതോടെ ന്യൂസിലന്‍ഡ് മൂന്നും പാകിസ്ഥാന് ഒരു പോയിന്റും. എന്നാല്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ടിനോട് തോറ്റതോടെ പാകിസ്ഥാന് വീണ്ടും അവസരമായി. അവര്‍ക്ക് ശ്രീലങ്കയെ 65 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ആശിക്കുന്ന പോലൊരു വിജയം പാകിസ്ഥാന് നേടാന്‍ സാധിച്ചില്ല.

നേരത്തൈ പാകിസ്ഥാന് വേണ്ടി സഹിബ്‌സാദ ഫര്‍ഹാന്‍ (60 പന്തില്‍ 100) സെഞ്ചുറി നേടി. ലോകകപ്പില്‍ ഫര്‍ഹാന്റെ രണ്ടാം സെഞ്ചുറിയാണിത്. ഫഖര്‍ സമാന്‍ 42 പന്തില്‍ 82 റണ്‍സെടുത്തു. എട്ട് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ഷനകയ്ക്ക് രണ്ട് വിക്കറ്റുണ്ട്. ബാറ്റിംഗിനെത്തിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. കൂറ്റന്‍ ജയം വേണമെന്നിരിക്കെ ഫര്‍ഹാന്‍-സമാന്‍ സഖ്യം തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. ഒന്നാം വിക്കറ്റില്‍ ഇരുവരും 176 റണ്‍സ് അടിച്ചെടുത്തു. സമാനായിരുന്നു കൂടുതല്‍ ആക്രമകാരി. 16-ാം ഓവറില്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. സമാന്‍, ദുഷമന്ത് ചമീരയുടെ പന്തില്‍ പുറത്തായി. 42 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും ഒമ്പത് ഫോറും നേടി. പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ലെന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം.

അധികം വൈകാതെ ഫര്‍ഹാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 60 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു. ഇതിനിടെ ഖവാജ നഫായ് (2), ഷദാബ് ഖാന്‍ (7), മുഹമ്മദ് നവാസ് (0), സല്‍മാന്‍ അഗ (0) എന്നിവരുടെ വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. ഉസ്മാന്‍ ഖാന്‍ (8), അബ്രാര്‍ അഹമ്മദ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഷഹീന്‍ അഫ്രീദി (4), നസീം ഷാ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ഫര്‍ഫാന്‍; ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം
പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം; മറുപടി ബാറ്റിംഗില്‍ രണ്ട് വിക്കറ്റ് നഷ്ടം