ബിസിസിഐയുടെ ഭീഷണി ഫലം കണ്ടു; ഏഷ്യ കപ്പ് വേദി പാകിസ്ഥാനില്‍ നിന്ന് മാറ്റിയേക്കും

By Web TeamFirst Published Feb 1, 2020, 10:13 PM IST
Highlights

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയണ് ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ്. ലോകകപ്പിന് മുന്നൊരുക്കം എന്ന നിലയിലാണ് ഏഷ്യന്‍ ടീമുകള്‍ ടൂര്‍ണമെന്റിനെ കാണുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് നടക്കുന്നത് പാകിസ്ഥാനിലാണെന്നുള്ളതില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു.

കറാച്ചി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയണ് ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ്. ലോകകപ്പിന് മുന്നൊരുക്കം എന്ന നിലയിലാണ് ഏഷ്യന്‍ ടീമുകള്‍ ടൂര്‍ണമെന്റിനെ കാണുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് നടക്കുന്നത് പാകിസ്ഥാനിലാണെന്നുള്ളതില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. വേദി മാറ്റാണ് ബിസിസിഐ ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി പാക് ക്രിക്കറ്റ് ബോര്‍ഡ് എത്തിയിരുന്നു. ഇങ്ങോട്ട് വരുന്നില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിലും പങ്കെടുക്കില്ലാണ് പിസിബി അറിയിച്ചത്.

എന്നാല്‍ വേദി മാറ്റിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ബിസിസിയുടെ ഭീഷണിക്ക് വഴങ്ങിയാണ് ഏഷ്യ കപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത്. സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കുക. വേദിയുടെ കാര്യത്തില്‍ പിസിബിയുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും ബോര്‍ഡ് സമ്മതം മൂളിയതാണ് വിവരം.

ഏഷ്യാ കപ്പ്: 'വേദി പാകിസ്ഥാനെങ്കില്‍ കളിക്കില്ല'; പിസിബിയുടെ ഭീഷണിക്ക് മറുപടിയുമായി ബിസിസിഐ


ഇന്ത്യയില്ലാത്ത ഏഷ്യ കപ്പിനെ കുറിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് ചിന്തിക്കാനാവില്ല. ഇന്ത്യ പിന്‍മാറിയാല്‍ സാമ്പത്തിക ലാഭവും ടൂര്‍ണമെന്റി്ല്‍ നിന്ന് ലഭിക്കില്ല. അതുകൊണ്ടുതന്നെ വേദി മാറ്റുകയല്ലാതെ പിസിബിക്ക് മറ്റൊരു വഴിയില്ലായിരുന്നു.


'ഇങ്ങോട്ട് വന്നില്ലെങ്കില്‍ അങ്ങോട്ടുമില്ല'; ക്രിക്കറ്റില്‍ ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാന്‍

click me!