വനിത ലോകകപ്പിൽ പൊട്ടിത്തകർന്ന് പാകിസ്ഥാൻ, ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ട തോൽവി; അർധ സെഞ്ചുറി നേടി റുബ്‍യാ

Published : Oct 02, 2025, 09:45 PM IST
pak w vs ban w

Synopsis

വനിത ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം. പാകിസ്ഥാൻ ഉയർത്തിയ 130 റൺസ് വിജയലക്ഷ്യം, പുറത്താകാതെ 54 റൺസെടുത്ത റുബ്‍യാ ഹൈദറിൻ്റെ മികവിൽ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 

കൊളംബോ: വനിത ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ട് തോറ്റ് പാകിസ്ഥാൻ. കൊളംബോയിൽ നടന്ന മത്സരത്തില്‍ പാകിസ്ഥാൻ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 54 റണ്‍സെടുത്ത റുബ്‍യാ ഹൈദറാണ് ബംഗ്ലാദേശിനായി വിജയം പേരിലാക്കിയത്. ക്യാപ്റ്റൻ നിഗാർ സുൽത്താന, ശോഭന മൊസ്താരി എന്നിവരും മികച്ച പിന്തുണ നൽകി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 31.1 ഓവറിലാണ് വിജയ റണ്‍സിലേക്ക് എത്തിയത്.

കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേവലം 38.3 ഓവറില്‍ 129 റണ്‍സിന് പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഷൊര്‍ണ അക്തര്‍, രണ്ട് പേരെ വീതം പുറത്താക്കിയ മറൂഫ അക്തര്‍, നഹിദ അക്തര്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. നേരത്തെ, ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റന്‍റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പാകിസ്ഥാന്‍റെ തുടക്കം. രണ്ട് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ തന്നെ ഒമൈല്‍ സൊഹൈല്‍ (0), സിദ്ര അമീന്‍ (0) എന്നിവര്‍ മടങ്ങുകയായിരുന്നു. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ മറൂഫ ബൗള്‍ഡാക്കി. പിന്നീട് മുനീബ അലി - റമീം ഷമീം എന്നിവര്‍ 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ കൂടി പൊടുന്നനെ വീണു. മുനീബ (17), റമീം (23) എന്നിവരെ നഹീദ അക്തറും മടക്കി. ഇതോടെ നാലിന് 47 എന്ന നിലയിലായി പാകിസ്ഥാന്‍. തുടര്‍ന്ന് എത്തിയവരില്‍ സന (22) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നു. അലിയ റിയാസ് (13), സിദ്ര നവാസ് (15), നതാലിയ പെര്‍വെയ്‌സ് (9), നഷ്‌റ സന്ധു (1), സാദിയ ഇഖ്ബാല്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദിയാന ബെയ്ഗ് (16) പുറത്താവാതെ നിന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല