സെമിയിലെത്താൻ പാകിസ്ഥാന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് ഹിമാലയന്‍ വെല്ലുവിളി; നെറ്റ് റൺറേറ്റ് മറികടക്കാൻ വേണ്ടത് വമ്പൻ ജയം

Published : Feb 01, 2026, 06:00 PM IST
INDU19 vs PAK U19

Synopsis

അതേസമയം, പാകിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമിയിലെത്തും. ഒരുവേള ഇന്ത്യ തോറ്റാലും, പാകിസ്ഥാൻ ജയിക്കുന്നത് 33.4 ഓവറിന് ശേഷമാണെങ്കിൽ ഇന്ത്യ തന്നെ സെമിയിലേക്ക് മുന്നേറും.

ബുലവായോ: അണ്ടർ 19 ലോകകപ്പിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് പുറത്തായി. അര്‍ധസെഞ്ചുറിയുമായി വേദാന്ത് ത്രിവേദി നടത്തിയ ഒറ്റയാൾ പോരാട്ടമാണ് (68 റൺസ്) തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് സെമിയിലെത്തണമെങ്കിൽ വിജയം മാത്രം പോര. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാലെ പാകിസ്ഥാന് ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് മറികടന്ന് സെമിയിലേക്ക് ടിക്കറ്റെടുക്കാനാവു.

അതേസമയം, പാകിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് നേരിട്ട് സെമിയിലെത്തും. ഒരുവേള ഇന്ത്യ തോറ്റാലും, പാകിസ്ഥാൻ ജയിക്കുന്നത് 33.4 ഓവറിന് ശേഷമാണെങ്കിൽ ഇന്ത്യ തന്നെ സെമിയിലേക്ക് മുന്നേറും. ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാനായിരുന്നു ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യയെ 89 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പിച്ചാലെ സെമിയിലെത്താനാവുമായിരുന്നുള്ളു. ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തത് തന്നെ ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റുവീശാനാണ്. നിലവിൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് മത്സരം.

ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഇതിനോടകം സെമി ഉറപ്പിച്ചു കഴിഞ്ഞു. നാലാമത്തെ ടീമായി ഇന്ത്യ എത്തുമോ അതോ പാകിസ്ഥാൻ അത്ഭുതം കാട്ടുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് പാകിസ്ഥാന്‍ കിരീടം നേടിയിരുന്നു. പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് പുറത്താക്കി ഇതിന് പ്രതികാരം തീര്‍ക്കുക കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വൈഭവിനും മാത്രെക്കും നിരാശ, ഒറ്റക്ക് പൊരുതി വേദാന്ത് ത്രിവേദി, ഇന്ത്യക്കെതിരെ പാകിസ്ഥാന് ഭേദപ്പെട്ട വിജയലക്ഷ്യം
'സഞ്ജുവിന്‍റെ കഥ കഴിഞ്ഞു, നീതി കിട്ടിയില്ലെന്ന കാര്യം ഇനി പറയരുത്'; രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം