ഷെയ്ന്‍ വോണിന്‍റെ നൂറ്റാണ്ടിലെ പന്തിനെ അനുസ്മരിപ്പിച്ച് യാസിര്‍ ഷാ

Published : Jul 18, 2022, 11:14 PM ISTUpdated : Jul 26, 2022, 11:50 PM IST
ഷെയ്ന്‍ വോണിന്‍റെ നൂറ്റാണ്ടിലെ പന്തിനെ അനുസ്മരിപ്പിച്ച് യാസിര്‍ ഷാ

Synopsis

ലെഗ് സ്റ്റംപില്‍ കുത്തിയ പന്ത് ഓഫ് സറ്റംപിന്‍റെ ബെയിലിളക്കിയത് കുശാല്‍ മെന്‍ഡിസിന് പോലും വിശ്വസിക്കാനായില്ല. 1990ലെ ആഷസില്‍ ഇംഗ്ലണ്ടിന്‍റെ മൈക്ക് ഗാറ്റിങിനെ ഷെയ്ന്‍ വോണ്‍ സമാനമായ പന്തിലൂടെ പുറത്താക്കിയതോടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. പിന്നീട് ഇത് നൂറ്റാണ്ടിലെ പന്തായി അംഗീകരിക്കപ്പെട്ടു.

ഗോള്‍: ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ നൂറ്റാണ്ടിലെ പന്തിനെ അനുസ്മരിപ്പിച്ച് പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് യാസിര്‍ ഷാ ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസിനെ ക്ലാസിക് ലെഗ് സ്പിന്നില്‍ വീഴ്ത്തിയത്.

ലെഗ് സ്റ്റംപില്‍ കുത്തിയ പന്ത് ഓഫ് സറ്റംപിന്‍റെ ബെയിലിളക്കിയത് കുശാല്‍ മെന്‍ഡിസിന് പോലും വിശ്വസിക്കാനായില്ല. 1990ലെ ആഷസില്‍ ഇംഗ്ലണ്ടിന്‍റെ മൈക്ക് ഗാറ്റിങിനെ ഷെയ്ന്‍ വോണ്‍ സമാനമായ പന്തിലൂടെ പുറത്താക്കിയതോടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. പിന്നീട് ഇത് നൂറ്റാണ്ടിലെ പന്തായി അംഗീകരിക്കപ്പെട്ടു.

രക്ഷകനായി ചണ്ഡിമല്‍, പാക്കിസ്ഥാനെതിരെ ശ്രീലങ്കക്ക് മികച്ച ലീഡ്

32 വര്‍ഷങ്ങള്‍ക്കുശേഷമാണ് യാസിര്‍ ഷായും അതേ അത്ഭുതം ആവര്‍ത്തിക്കുന്നത്. എന്നാല്‍ യാസിറിന്‍റെ മാജിക്കല്‍ സ്പിന്നിനും മുഹമ്മദ് നവാസിന്‍റെ വിക്കറ്റ് വേട്ടക്കും ലങ്കയുടെ മുന്നേറ്റം തടായാനായില്ല എന്നു മാത്രം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ നാലു റണ്‍സ് ലീഡ് അടക്കം ശ്രീലങ്കക്ക് ഇപ്പോള്‍ 333 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. 86 റണ്‍സുമായി ക്രീസിലുള്ള ദിനേശ് ചണ്ഡിമലിലാണ് ലങ്കയുടെ അവസാന പ്രതീക്ഷ.

ഷെയ്ന്‍ വോണ്‍ എറിഞ്ഞ നൂറ്റാണ്ടിലെ പന്ത് കാണാം

സ്പിന്നിനെ അമിതമായി തുണക്കുന്ന പിച്ചില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം പാക് ബാറ്റിംഗ് നിരക്ക് വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ഉജ്ജ്വല സെഞ്ചുറിയാണ് പാക്കിസ്ഥാന്‍റെ രക്ഷക്കെത്തിയത്. ബാബര്‍ 119 റണ്‍സെടുത്തപ്പോള്‍ മറ്റ് ഒമ്പത് ബാറ്റര്‍മാര്‍ ചേര്‍ന്ന് നേടിയത് 99 റണ്‍സ് മാത്രമായിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍