മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ലങ്കക്ക് അധികം വൈകാതെ കസുന്‍ രജിയതുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 91 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ കരകയറ്റി.

ഗോള്‍: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് മികച്ച ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തിട്ടുണ്ട്. 86 റണ്‍സുമായി ദിനേശ് ചണ്ഡിമലും നാലു റണ്ണോടെ പ്രഭാത് ജയസൂര്യയും ക്രീസില്‍. ഒരു വിക്കറ്റ് ശേഷിക്കെ ലങ്കക്ക് ഇപ്പോള്‍ 333 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ലങ്കക്ക് അധികം വൈകാതെ കസുന്‍ രജിയതുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 91 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ കരകയറ്റി. 64 റണ്‍സെടുത്ത ഫെര്‍ണാണ്ടോയെ വീഴ്ത്തി യാസിര്‍ ഷായാണ് കൂട്ടുകെട്ട് പൊളിച്ചത്. മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിനെ (9)മുഹമ്മദ് നവാസ് മടക്കുകയും പിന്നാലെ കുശാല്‍ മെന്‍ഡിസിനെ(76) യാസിര്‍ ഷാ പുറത്താക്കുകയും ചെയ്തതോടെ 178-5ലേക്ക് ലങ്ക തകര്‍ന്നെങ്കിലും ദിനേശ് ചണ്ഡിമല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടം ലങ്കയെ 300 കടത്തി.

വാലറ്റത്ത് ധന‍ഞ്ജയ ഡിസില്‍ന(20), നിരോഷന്‍ ഡിക്‌വെല്ല(12), രമേഷ് മെന്‍ഡിസ്(22), മഹീഷ് തീക്ഷണ(11) എന്നിവര്‍ ചണ്ഡിമലിന് മികച്ച പിന്തുണ നല്‍കി. പിരിയാത്ത പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ ചണ്ഡിമലും പ്രഭാത് ജയസൂര്യും ചേര്‍ന്ന് 21 റണ്‍സെടുത്തിട്ടുണ്ട്.

ഗോളിലെ ക്ലാസിക് ഇന്നിംഗ്‌സ്; സാക്ഷാല്‍ കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ബാബർ അസം

121 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയാണ് ചണ്ഡിമല്‍ 86 റണ്‍സെടുത്തത്. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് 88 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ യാസിര്‍ ഷാ 122 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 222 റണ്‍സിന് മറുപടിയായി പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ 218 റണ്‍സെടുത്തിരുന്നു.

സെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 148 റണ്‍സില്‍ ഒമ്പതാം വിക്കറ്റ് നഷ്ടമായശേഷം ബാബര്‍(119) അവസാന ബാറ്ററായ നസീം ഷായെ(5) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് പാക്കിസ്ഥാനെ ശ്രീലങ്കന്‍ ടോട്ടലിന് അടുത്തെത്തിച്ചത്.